പരാതിക്കാരായ നാഗരാജിൻ്റെ മൊഴിയെടുക്കാതെയും പരാതിക്കാരന് പറയാൻ അവസരം നൽകാതെയും എങ്ങനെ പരാതി കളവാണെന്ന് പറയും; എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളിലെ വിജിലൻസ് അന്വേഷണത്തിൽ വീഴ്ചകളേറെ

സ്വർണക്കടത്തിലെ പങ്കും അനധികൃത സ്വത്തുസമ്പാദവും ഉൾപ്പെടെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളിലെ വിജിലൻസ് അന്വേഷണത്തിൽ വീഴ്ചകളേറെ. അന്വേഷണമെന്ന പേരിൽ നടന്നത് പരിശോധന മാത്രം.
പരാതിക്കാരായ നാഗരാജിൻ്റെ മൊഴിയെടുക്കാതെയും പരാതിക്കാരന് പറയാൻ അവസരം നൽകാതെയും എങ്ങനെ പരാതി കളവാണെന്ന് പറയാൻ പറ്റുമെന്ന് വിജിലൻസ് റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചോദിച്ചിരുന്നു. വിജിലൻസ് ലീഗൽ അഡ്വൈസറുടെ റിപ്പോർട്ട് തേടാതെ അതീവ രഹസ്യമായി ഫയൽ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് നൽകി.
അജിത്തിൻ്റെ ഇഷ്ടക്കാരുടെ ബന്ധുക്കളുടെ മൊഴി മാത്രമാണ് എടുത്തത് എന്നതടക്കമുള്ള ആരോപണങ്ങൾ ശക്തമാകുകയാണ്. എഡിജിപി എം.ആർ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടിയിലാണ് ആരോപണമുയർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha