സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ആ മാറ്റത്തിന്റെ ചരിത്രനായകനായി എം.എ അബ്ദുല്ല മൗലവി ബാഖവി മാറുന്നു; യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് മന്ത്രി എം.ബി രാജേഷ്

യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല മൗലവി കേരളത്തിന്റെ ആകെ അഭിമാനമാണ്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ആ മാറ്റത്തിന്റെ ചരിത്രനായകനായി അദ്ദേഹം മാറുന്നു. 105-ാo വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നിശ്ചയദാർഢ്യത്തെയും ഇച്ഛാശക്തിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
അതുപോലെ നൂറ്റിയഞ്ച് വയസ്സുള്ള ഒരാളെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിഞ്ഞ കേരളത്തിന്റെ മികവും നമ്മുടെ തദ്ദേശ വകുപ്പ് സംവിധാനങ്ങളുടെ പ്രവർത്തനവും എടുത്തു പറയേണ്ടതാണ്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അശമന്നൂർ ഗ്രാമപഞ്ചായത്തിനെ പ്രത്യേകം അഭിനന്ദിക്കുകയാണ്.
കേന്ദ്രമാനദണ്ഡം അനുസരിച്ച് 65 വയസ്സുവരെ ഉള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കിയാൽ മതി. എന്നാൽ നൂറ്റി അഞ്ചു വയസ്സുള്ള അബ്ദുല്ല മൗലവിയെയും അവർ ഉപേക്ഷിച്ചില്ല. അദ്ദേഹവും ഉത്സാഹത്തോടെ അതിൽ പങ്കാളിയായി. ഇതാണ് കേരള മാതൃക എന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha