രാഹുല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലോ തിരഞ്ഞെടുപ്പിന്‍റെ സമയത്തോ ആ തീരുമാനം പുനഃപരിശോധിക്കാം; രാഹുല്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട് ; പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി

രാഹുല്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. അദ്ദേഹത്തിനെതിരായി വ്യക്തതയില്ലാത്ത ആരോപണങ്ങള്‍ വന്നു . എന്നാൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് തീരുമാനം എടുത്തു.
ആ സമയത്ത് തന്നെ ഇടതുപക്ഷത്ത് സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ട് ഒരു നടപടിയും എടുക്കാതിരിക്കുന്നുണ്ട്. പക്ഷേ ഉയര്‍ന്ന മൂല്യബോധമുള്ള ധാര്‍മ്മിക ബോധമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തീരുമാനമെടുത്തുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ആ തീരുമാനത്തിലാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഇനി രാഹുല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലോ തിരഞ്ഞെടുപ്പിന്‍റെ സമയത്തോ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞാല്‍ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു .
https://www.facebook.com/Malayalivartha

























