വാസുവിന്റെ അറസ്റ്റിലൂടെ മാളത്തിൽ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കുവാനുള്ള സർക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്; അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മുൻ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറും ആയിരുന്ന എൻ വാസുവിന്റെ അറസ്റ്റ് സർക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാസുവിന്റെ അറസ്റ്റിലൂടെ മാളത്തിൽ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കുവാനുള്ള സർക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ സ്വർണ്ണം കടത്തിയ മുഴുവൻ പേരെയും പൊതുജനമധ്യത്തിൽ കൊണ്ടുവരണം. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയെ കുറിച്ച് സംസ്ഥാനപോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്കും വിശ്വാസികൾക്കും തൃപ്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയന്ത്രിക്കുന്ന പോലീസിന് പ്രധാനപ്രതികളിലേക്കെത്താൻ പരിമിതി ഏറെയുണ്ട്. അതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മാത്രമാണ് പരിഹാരമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിലെ കൊള്ള നടക്കില്ലെന്നും ആദ്യം പോറ്റി മാത്രമാണ് കുറ്റക്കാരനെന്ന് ജനങ്ങളെ പറഞ്ഞു പറ്റിച്ച സംസ്ഥാന സർക്കാർ ജനങ്ങളുടെ വൻ പ്രതിഷേധങ്ങളെ തുടർന്ന് മറ്റ് ഗത്യന്തരമില്ലാത്തതിനാൽ ആണ് വാസുവിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























