എംഎല്‍എ വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട വിവാദം: ഓഫീസ് മാറിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് സഹോദര തുല്യനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് മാറിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്.
ആര്‍ ശ്രീലേഖ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. തന്റെ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തിരക്കിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു അഭ്യര്‍ത്ഥനയായാണ് ഇക്കാര്യം സംസാരിച്ചത്. എന്നാല്‍ അത് പറ്റില്ലെന്നും ഒഴിപ്പിക്കാമെങ്കില്‍ ഒഴിപ്പിച്ചോ എന്നാണ് വികെ പ്രശാന്ത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.
'മുന്‍ മേയറായിരുന്ന സമയത്ത് എടുത്ത കെട്ടിടമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്റെ ഫോണില്‍ റെക്കോഡ് ഇല്ല. അങ്ങനെയൊരു രീതി എനിക്കില്ല. എന്റെ അറിവില്‍ പ്രശാന്തിന്റെ ഫോണില്‍ കോള്‍ റെക്കാര്‍ഡ് ഉണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്കത് പരിശോധിച്ച് നോക്കാം. എന്റെ യാചനാ സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങള്‍ക്ക് നേരിട്ട് കേള്‍ക്കാം.
എന്റെ അറിവില്‍ ഓഫീസുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു കരാര്‍ ഉണ്ടെന്ന് തോന്നുന്നില്ല. കോര്‍പ്പറേഷന്റെ കെട്ടിടമായതുകൊണ്ട് വാടക നല്‍കുന്നുണ്ട്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ ഇദ്ദേഹത്തിന് ഒരു സഹായം ചെയ്തുകൊടുത്തെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എനിക്ക് കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ ഒരു ഓഫീസ് ആവശ്യമുണ്ടല്ലോ? ഇപ്പോള്‍ അങ്ങനെ ഒരു സകൗര്യമില്ല. എന്നെ കാണാന്‍ വരുകയാണെങ്കില്‍ അവര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ല. ഈ അവസരത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ മാദ്ധ്യമങ്ങള്‍ തീരുമാനിക്കൂ? ശ്രീലേഖ പറഞ്ഞു.
https://www.facebook.com/Malayalivartha
























