സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് .
ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു. കൃഷിവകുപ്പ് പച്ചക്കറി, ഓണംകിറ്റ് തുടങ്ങിയവ സുലഭമാക്കി. ടൂറിസം ഓണാഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായി. ഓപ്പറേഷന്‍ തുഫാന്‍ വന്‍ വിജയമായി. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ഉണ്ടാക്കിയ കരാര്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
പാലക്കാട് റെയില്‍വെ ഡിവിഷനില്‍നിന്നും മംഗലാപുരത്തെ അടര്‍ത്തി മൈസുരിനോടു ചേര്‍ത്ത കേന്ദ്രത്തിന്റെ നടപടി കേരളത്തോടുള്ള അവഗണനയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ വിജയകരമായിരുന്നു. കേന്ദ്രഭരണകക്ഷിയായ ബിജെപി കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നില്കുന്നില്ല. എംപിമാരുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട റെയില്‍വേസ്റ്റഷനുകളുടെ മുന്നില്‍ ഇനിയും സമരം നടത്തും. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം ഉടനേ പൂര്‍ത്തിയാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ പാര്‍ട്ടിയുമായുള്ള ഏകോപനം ശക്തിപ്പെടുത്തും.
https://www.facebook.com/Malayalivartha



























