വിദ്യാബാലന് അനുപം ഖേറിന്റെ മറുപടി; സിനിമ തിയേറ്ററുകളിൽ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് 52 സെക്കൻഡ് നിൽക്കാൻ എന്താണ് ബുദ്ധിമുട്ട്

തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് അറിയിച്ച് കൂടുതൽ ബോളിവുഡ് താരങ്ങൾ. ദേശീയഗാനത്തെ അടിച്ചേല്‍പ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം വിദ്യാബാലൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി നടനും പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും മണിക്കൂറുകള്‍ ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തുകൊണ്ട് വെറും 52 സെക്കൻഡ് ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്നാണ് അനുപം ഖേറിന്റെ ചോദ്യം.
പുണെയില്‍ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കെരുതെന്നാണ് ചിലരുടെ അഭിപ്രായം പക്ഷെ എന്നെ സംബന്ധിച്ച് ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണ്. നമ്മുടെ അച്ഛനെയും അമ്മയെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും കാണുമ്പോള്‍ നാം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. അത് അവരോടുള്ള ബഹുമാനം കൊണ്ടാണ്.അതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha