ജാഗ്രതയോടെ പടയൊരുക്കം; കളങ്കിതരെ ഒഴിവാക്കാൻ നിർദ്ദേശം

യുഡിഎഫിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന പടയൊരുക്കം യാത്രയിൽ കർശന നിർദ്ദേശങ്ങൾ. കളങ്കിതരായ ആളുകളെ യാത്രയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രാദേശിക നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പടയൊരുക്കം യാത്ര നയിക്കുന്നത്.
കളങ്കിതരെ വേദിയിലേക്ക് കടത്തിവിടാൻ നീക്കമുണ്ടാവുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. വേദിയിൽ ആരൊക്കെ കയറണം, ആരൊക്കെ ഹാരാർപ്പണം നടത്തണം എന്നതിനൊക്കെ നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിൽ ഉടനീളം ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയിൽ ഉണ്ടായ വിവാദങ്ങൾ കണക്കിലെടുത്താണ് യുഡിഎഫിന്റെ തീരുമാനം.
https://www.facebook.com/Malayalivartha