Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..

ഞെട്ടിത്തരിച്ച് കോഹ്ലിയും സംഘവും... ലോകം ക്രിക്കറ്റ് ലഹരിയില്‍ കഴിയവേ ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

05 JUNE 2019 12:23 PM IST
മലയാളി വാര്‍ത്ത

ലോകം ക്രിക്കറ്റ് ആവേശത്തിലാണ്. ലോകകപ്പ് മത്സരത്തില്‍ ഇന്ന് നടക്കാന്‍ ഇരിക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. മുതിര്‍ന്ന ടീം അംഗങ്ങളോ ഇന്ത്യന്‍ ക്യാപ്റ്റനോ പത്രസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ ബഹിഷ്‌കരണം. പത്രസമ്മേളനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് പകരം മൂന്ന് നെറ്റ് ബൗളര്‍മാരാണ് പങ്കെടുക്കാന്‍ എത്തിയത്.

ആവേഷ് ഖാന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നീ നെറ്റ് ബൗളര്‍മാര്‍ പത്രസമ്മേളനത്തില്‍ എത്തിയത്. ഇതില്‍ ഇതില്‍ തന്നെ ആവേഷിനെയും, ചാഹലിനെയും ടീമില്‍ ആവശ്യമില്ലാത്തതിനാല്‍ തിരികെ വിടാന്‍ തീരുമാനിച്ചവരാണ്. 

മുതിര്‍ന്ന താരങ്ങളോ ക്യാപ്റ്റനോ പത്രസമ്മേളനത്തില്‍ വരാഞ്ഞതിന്റെ കാരണം മീഡിയ മാനേജരോട് ചോദിച്ചപ്പോള്‍, ലോകകപ്പ് മത്സരം ആരംഭിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അതുകൊണ്ടു ക്യാപ്റ്റനോ, കോച്ചോ വരുന്നതില്‍ വല്യ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചത്. 

2015ലെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമും മാധ്യമങ്ങളുമായി പ്രശ്‌നം ഉണ്ടായിരുന്നു. കളിക്ക് ശേഷം ധോണി മാത്രം മാധ്യമങ്ങളോട് സംസാരിക്കാന്‍ എത്തുന്നതിലാരുന്നു അന്ന് പ്രധിഷേധം. അതാത് കളികളിലെ താരങ്ങളായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

വിവാദങ്ങള്‍ പുകയുമ്പോയും ആവേശത്തിന് കുറവില്ല. 36 വര്‍ഷങ്ങള്‍ക്കു മുമ്പ് കപിലിന്റെ ചെകുത്താന്മാര്‍ കുറിച്ച സുവര്‍ണ ചരിത്രം ആവര്‍ത്തിക്കാന്‍ 135 കോടി ജനതയുടെ പ്രാര്‍ഥനകളുമായി വിരാട് കോഹ്ലിയും സംഘവും ഇന്നിറങ്ങും.

2019 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയെ നേരിടും. സതാംപ്ടണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്, രണ്ട് എന്നിവയില്‍ തത്സമയം.

ടൂര്‍ണമെന്റില്‍ മറ്റെല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരം പൂര്‍ത്തിയാക്കി രണ്ടാം റൗണ്ട് ആരംഭിച്ചപ്പോഴാണ് ഇന്ത്യ അങ്കം കുറിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യയുടെ മത്സരത്തിനു പക്ഷേ ഭീഷണിയുര്‍ത്തി ഇന്നലെ മുതല്‍ക്കേ സതാംപ്ടണിനു മുകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ടുണ്ട്. ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഐ.പി.എല്‍ തിരക്കുകള്‍ക്ക് ശേഷം നല്ല വിശ്രമത്തിന് ശേഷമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടീമംഗങ്ങളെല്ലാം തന്നെ പൂര്‍ണമായും മത്സര സജ്ജരാണ്. പരുക്കുണ്ടായിരുന്ന കേദാര്‍ ജാദവ് ഇന്നലെ നെറ്റ്‌സിലെ ഏറെ നേരം പ്രാക്ടീസ് ചെയ്തത് ഇന്ത്യക്ക് ആഹഌദം പകരുന്നു.

ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ച് ഇന്ന് മൂന്ന് പേസര്‍മാര്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. ഇവര്‍ക്കൊപ്പം പേസ് ആള്‍റഔണ്ടര്‍ എന്ന നിലയില്‍ ഹര്‍ദ്ദിക് പാണ്ഡ്യ കൂടിചേരും. 

മൂന്ന് പേസര്‍മാര്‍ കളിച്ചാല്‍ കുല്‍ദീപ്, ചഹല്‍ എന്നിവരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടിവരും. സന്നാഹത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ രവീന്ദ്ര ജഡേജ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയേറെയാണ്. നാലാം നമ്പറില്‍ കെ.എല്‍.രാഹുല്‍ തന്നെ കളിച്ചേക്കും. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ രാഹുല്‍ മിന്നുന്ന ഫോമിലാണ്. 

സന്നാഹ മത്സരങ്ങളില്‍ തിഴങ്ങാതിരുന്ന ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നു ഫോമിലേക്കുയരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (11 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (19 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends