Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

സ്മാര്‍ട്ട് ടണല്‍ സൂപ്പര്‍... നാലും അഞ്ചും മണിക്കൂറുകള്‍ കാത്ത് നിന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്ന മലയാളികള്‍ക്ക് ദുബായ് വിമാനത്താവളം അത്ഭുതമാകുകയാണ്; ലോകത്തെ അമ്പരപ്പിച്ച് വളരെയേറെ പ്രത്യേകതയുള്ള സ്മാര്‍ട്ട് ടണല്‍

23 JULY 2019 12:30 PM IST
മലയാളി വാര്‍ത്ത

ഇമിഗ്രേഷന്‍ നടപടികള്‍ക്കുള്ള കാലതാമസം ഓരോ പ്രവാസിയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വപ്ന നഗരമായ ദുബായ് മറ്റൊരു അത്ഭുതം കൂടി കാട്ടുകയാണ്. പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍രേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്രചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ദുബായ്. സ്മാര്‍ട്ട് ടണലിലൂടെ നടന്ന് പുറത്തിറങ്ങിയാല്‍ ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്ര രേഖകളോ മനുഷ്യ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടി സൂപ്പര്‍ സ്മാര്‍ടായതിനെ തുടര്‍ന്നാണിത് സാധ്യമായത്. ഏറെ ശ്രദ്ധായാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാര്‍ചര്‍ ഭാഗത്താണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഇതോടെ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ട് എയര്‍പോര്‍ട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ പദ്ധതികള്‍ രൂപീകരിച്ച് പ്രവാസികള്‍ക്ക് എളുപ്പത്തില്‍ പരിശോധന മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സ്മാര്‍ട് ടണല്‍ പാതയിലൂടെ ഒന്നു നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്‌സ് ഐഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ചു ചെയ്യുകയോ വേണ്ടതില്ല. യാത്രക്കാര്‍ ടണലിലുടെ നടന്നു നീങ്ങുമ്‌ബോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി, ഉടന്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.

കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് പരീക്ഷണാര്‍ഥം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി യാത്രക്കാര്‍ക്ക് തുറന്നു കെടുത്തത്. അതിന് ശേഷം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള നടപടി പുത്തന്‍ യാത്രാ അനുഭവമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാ സംവിധാനമാണ് ഇത്. യാത്രക്കാര്‍ സൂപ്പര്‍ സ്മാര്‍ട് ടണലിലൂടെ നടക്കുമ്‌ബോള്‍ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും. അത് പ്രകാരമാണ് സ്മാര്‍ട് ടണലിലെ നടപടിക്രമങ്ങള്‍ ഏകോപിക്കുന്നതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

എമിഗ്രേഷന്‍ വരികളില്‍ കാത്തുനിക്കാതെ എങ്ങനെ യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാമെന്നുള്ള പരീക്ഷണത്തിലായിരുന്നു ദുബായ് എമിഗ്രേഷന്‍. തികച്ചും യുഎഇ നിര്‍മ്മിതമായ ഈ സംവിധാനം ലോകത്തിലെ തിരക്കേറിയ വിമാനതാവളത്തിലെ നടപടിയെ ഏറ്റവും സുഗമമാക്കുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ പറഞ്ഞു.

നിലവില്‍ ഇതിലൂടെ യാത്രചെയ്യാന്‍ മുന്‍കൂട്ടി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ, അവിടെയുള്ള കിയോസ്‌ക്കുകളിലോ രജിസ്‌റ്റ്രേഷന്‍ നടത്താം. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചു സ്മാര്‍ട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അവര്‍ക്ക് നേരിട്ട് ടണല്‍ ഉപയോഗിക്കാനും കഴിയും. എന്നാല്‍ ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ അവരുടെ കാലാവധിയുള്ള പാസ്‌പോര്‍ട് കൈയില്‍ കരുതണം. അതിന് ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും വേണം.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷതോറും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എമിഗ്രേഷനായി കാത്തിരിക്കാതെ യാത്രാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനാണ് സൂപ്പര്‍ സ്മാര്‍ട് ടണല്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ചുട്ടുള്ളത്. ഈ വര്‍ഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളില്‍ ദുബായിലുടെ യാത്ര ചെയ്തത് 27.4 ദശലക്ഷം പേരാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (27 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (36 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (42 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends