സൗദിയും ഖത്തറും യാത്രാവിലക്കേര്‍പ്പെടുത്തി ... കൊറോണ പടരുന്ന സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രത

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയും ഖത്തറും യാത്രാവിലക്കേര്‍പ്പെടുത്തി.. ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം ശക്തമാണ് . ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രയാണ് സൗദി അറേബ്യ നിരോധിച്ചത്. ഖത്തര്‍ 14 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു..
ഗൾഫിൽ തുടരുന്ന ജാഗ്രതയുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയായ ഖ്വാറ്റിഫ് അടച്ചു..സൗദിയില്‍ കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായത് ഇവിടെയാണ് .. രാജ്യത്താകെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുകയാണ് ..വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പള്ളികള്‍ തിങ്കളാഴ്‍ച മുതല്‍ അടച്ചിടുമെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു.
ഇറ്റലിയും ഫിലിപ്പീന്‍സും സന്ദര്‍ശിച്ച ശേഷം സൗദിയിലെത്തിയ അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഞായാറാഴ്‍ച വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ, ബഹ്‍റയ‍്‍ന്‍, കുവൈറ്റ്, ഈജിപ്റ്റ്, ഇറാഖ്, ലബനന്‍, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് സൗദി അറേബ്യ വിലക്കിയത്.
തിങ്കളാഴ്‍ച മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ചൈന, ഈജിപ്റ്റ്, ഇറാന്‍, ഇറാഖ്, ലെബനന്‍, ബംഗ്ലാദേശ് നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്.
ഖത്തര്‍ എയര്‍വെയ്‍സ് ഇറ്റലിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.ഞായാറാഴ്‍ച ഖത്തറില്‍ മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു .
https://www.facebook.com/Malayalivartha