യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ വിമാന സര്‍വീസ് റദ്ദാക്കൽ തുടരുന്നു; പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവാസലോകം ആശങ്കയാകുന്നു

ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് പുറത്തേക്ക് വന്നത്. എന്നാൽ അത് ചൈനയുടെ മാത്രം പ്രശ്നമായി ചുരുങ്ങുമെന്നായിരുന്നു എല്ലാരും വിശ്വസിച്ചിരുന്നത്. അതിനാൽ തന്നെ ഏറെ ഭയത്തോടെയും ഭീതിയോടെയും ചൈനയെ ഉറ്റുനോക്കിയ നമ്മൾ ഇപ്പോൾ നമുക്കിടയിൽ തന്നെ ഭീതിയോടെയാണ് നോക്കികാണുന്നത് . ഇന്ന് ചൈന അതിന്റെ അതിജീവനത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ ആഘാതം കുറഞ്ഞു.എന്നാൽ ഭയം നമുക്കിടയിലെ വന്നുകൂടിയിരിക്കുന്നു. പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ.
ഗള്‍ഫില്‍ ജോലി ചെയ്യുന്നവരില്‍ അവധിക്ക് എത്തിയ പ്രവാസികള്‍ തങ്ങളുടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഏവരും തന്നെ. ഏക ഉപജീവനമാർഗമായി എല്ലാ പ്രവാസികളും കരുതിയിരുന്ന ഗൾഫ് നഷ്ടമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. 20,000 പേരാണ് മലബാറില്‍ മാത്രം തിരിച്ച് പോകാനാവാതെ പ്രയാസപ്പെടുന്നത്. ഇതില്‍ പലര്‍ക്കും ഇനി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ല എന്നതും ഏറിവരുന്നു. അതോടൊപ്പം തന്നെ വിസയുടെ കാലാവധിയും അവധിയും തീരുന്നവര്‍ ഈ കൂട്ടത്തിലുണ്ട്. പല ഗൾഫ് രാഷ്ട്രങ്ങളും ഇതിനോടകം തന്നെ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ വിസ തീര്‍ന്നവര്‍ക്ക് പുതിയ വിസ സംഘടിപ്പിക്കാനും നൂലാമാലകള്‍ ഏറെയാണ്.
ഇത്തരത്തിലുള്ള നടപടികൾ കാരണം വിദേശങ്ങളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് നാട്ടിലേക്ക് വരാനാകുന്നില്ല. വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ പലരും ആശങ്കയിൽ തന്നെ കഴിയുകയാണ്. എന്നാൽ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നതിനാല്‍ അവധി റദ്ദാക്കി വിദേശത്ത് തന്നെ കഴിയുന്നവരുമുണ്ട്. ചൈനയില്‍ വിവിധ കമ്പനികളില്‍ ജോലിയുള്ള 1500ഓളം പേര്‍ തിരിച്ചു പോകാനാകാതെ നാട്ടില്‍ കഴിഞ്ഞുപോരുകയാണ്.
അതോടൊപ്പം തന്നെ ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആ സമയത്ത് അവധിക്ക് നാട്ടിലെത്തിയവര്‍ക്കാണ് ജോലി ഇല്ലാതായതായുള്ള വാർത്തകളും പുറത്തേക്ക് വന്നത്. ഈ കമ്പനികള്‍ തുറന്നാല്‍തന്നെയും ജോലി കിട്ടുമോ എന്നും ഉറപ്പില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ കുവൈത്ത്, ദോഹ, റിയാദ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇതുമൂലം പ്രതിദിനം യാത്രക്കാരിൽ 1080 രാജ്യാന്തര യാത്രക്കാര്‍ കുറഞ്ഞു. എന്നാൽത്തന്നെയും ആഭ്യന്തര സര്‍വീസുകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. എന്നാല്‍, വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവധിദിന ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിത്തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകും.
https://www.facebook.com/Malayalivartha