പ്രവാസികൾക്ക് ആശ്വാസ വാർത്ത; കൊറോണയിൽ ഉലയുന്ന ഇറാനിൽ നിന്നും ആദ്യം എത്തുന്നത് ഇസ്ലാം തീർത്ഥാടകർ

കോവിഡ് 19 രോഗബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതേ ചുവടുപിടിച്ച് ഇന്ത്യയും ശക്തമായ നടപടികളാണ് സ്വീകരിച്ച് പോരുന്നത്. കോറോണയെ പ്രീതിരോധിക്കാൻ അതിവേഗം പ്രവർത്തിച്ചുപോരുകയാണ് അധികൃതർ. പ്രവാസികളെ പ്രതിസന്ധിയിൽ ആക്കിക്കൊണ്ടുള്ള തീരുമാനങ്ങൾക്ക് പിന്നാലെ ഇപ്പോളിതാ ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്. കൊറോണ ബാധയ്ക്കിടെ ഇറാനില്‍ ഒറ്റപ്പെട്ടിരിക്കുന്ന ഇസ്ലാംമത തീര്‍ത്ഥാടകരെ നാട്ടിലെത്തിക്കുന്നതിനായിരിക്കും മുന്‍ഗണനയെന്ന് കേന്ദ്രവിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കുകയുമുണ്ടായി.
അതിനാല്‍ തന്നെ അതിനോടുള്ള നമ്മുടെ സമീപനവും ഏറെ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടേയും ആയിരിക്കണമെന്ന് വിദേശകാര്യവകുപ്പിന് നിര്‍ബന്ധമുണ്ട്.’ എസ്. ജയശങ്കര്‍ ലോകസഭയില്‍ ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തുകയുണ്ടായി. ചൈനയ്ക്കുപിന്നാലെ കൊറോണ ബാധഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ഇറാനിൽ തന്നെയാണ്. എന്നാൽ ഇപ്പോൾ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചത് ഇറ്റലിയിൽ ആണ് . ഇറാൻ എന്നപോലെ സമാനമായ പ്രശ്നങ്ങൾ ഇറ്റലിയിൽ പ്രവാസികൾ നേരിട്ട് വരുന്നതായുള്ള വാർത്തകൾ നാം ദിനംപ്രതി കേട്ടുവരുകയാണ്. .
അതോടൊപ്പം തന്നെ നിലവില്‍ 6000 ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. അതില്‍ 1100 പേര്‍ തീര്‍ത്ഥാടകരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ ഭാഗത്തു നിന്നുള്ളവരാണ്. എന്നാൽ ഇവരെക്കൂടാതെ 300 വിദ്യാര്‍ത്ഥികളും ഇറാനിലുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരില്‍ ആദ്യ പരിഗണന ഖ്വാമില്‍ കുടുങ്ങിയിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കാണ് എന്നാണ് ലോക്സഭയിൽ എസ്. ജയശങ്കർ വ്യക്തമാക്കിയത്. അതേസമയം ഷിയാ മുസ്ലീം വിഭാഗത്തിന്റെ ലോക പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഖ്വാം. നിലവിലെ പരിമിതമായ ആഭ്യന്തര വിമാന സര്‍വ്വീസുകളെ ഉപയോഗപ്പെടുത്താന്‍ ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ജയശങ്കര്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha