വിസകൾ സസ്പെന്റ് ചെയ്തു, ഒപ്പം യാത്രാവിലക്കും; ഇന്ത്യയുടെ നിയന്ത്രണത്തിൽ പെട്ടുപോയത് പ്രവാസികൾ

കോവിഡ് 19 രോഗബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ നടപടികളാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചുപോരുന്നത്. ഇതേതുടർന്ന് ഇന്ത്യയും കോറോണയെ തുരത്താനുള്ള നടപടികൾ ശക്തമാക്കി. നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ സസ്പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രി ഹർഷവർധൻ അധ്യക്ഷം വഹിച്ച യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. യോഗത്തിൽ യു.എന്നിനും രാജ്യാന്തര സംഘടനാ പ്രതിനിധികൾക്കും തൊഴിൽ വിസകൾക്കും ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനം മാർച്ച് 13 മുതൽ തീരുമാനം നടപ്പാക്കി തുടങ്ങും. എന്നാൽ ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവർ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേതുടർന്ന് മറ്റെല്ലാ വീസകളും നാളെ മുതൽ മരവിപ്പിക്കും. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കു വീസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏപ്രിൽ 15 വരെ മരവിപ്പിക്കുകയുണ്ടായി. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ പറയുന്നത്. നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് തീരുമാനം കൈകൊണ്ടത്.
അതേസമയം ചൈന, ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരോ ഈ രാജ്യങ്ങൾ സന്ദർശിച്ച ഇന്ത്യാക്കാരോ വിദേശികളോ ആയവർ ഇന്ത്യയിലെത്തിയാൽ 14 ദിവസത്തേക്ക് കർശനമായി നിരീക്ഷിക്കുകയും ചെയ്യും. ഇനിവരുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ളവർക്ക് പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും, പരിശോധനാഫലം നെഗറ്റീവായാൽ ഇന്ത്യയിൽ എത്തിക്കാനും യോഗത്തിൽ തീരുമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha