പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ; ബഹ്‌റൈനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

അക്ഷരാർത്ഥത്തിൽ പ്രവാസികൾ ഏവരെയും നടുക്കിക്കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പ്രവാസലോകത്ത് നിന്ന് പുറത്തേക്ക് വരുന്നത്. പ്രവാസികളുടെ ഭാവിയെത്തന്നെ അനിശ്ചിതാവത്തിലാക്കിക്കൊണ്ട് ബഹ്‌റിനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ നഴ്സിനാണ് കൊറോണ സ്ഥിരീകരിച്ചത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഒപ്പം ഇവരുടെ ഭർത്താവിന്റെയും മകളുടെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യയുൾപ്പടെ ഒട്ടേറെ രാജ്യങ്ങൾക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്.
അതോടൊപ്പം തന്നെ ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് തന്നെ. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി ഉയർന്നിരിക്കുകയാണ്. പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരോടൊപ്പം ഒരേ സ്ഥലത്ത് താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കുകയുനടയി. ഇവരില്‍ 238 പേര്‍ക്കാണ് ഇത്തരത്തിൽ നിരീക്ഷണത്തിൽ ആക്കിയവരിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നതിനാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാൽ എത്രപേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല.
അതോടൊപ്പം തന്നെ സൗദിയിൽ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി ഉയർന്നിരിക്കുന്നതഗ്. ഇന്നലെ 24 പേർക്ക് കൂടി പുതുതായി അണുബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം കൂടിയത് തന്നെ. മക്കയിൽ നേരത്തെ രോഗം കണ്ടെത്തിയ ഈജിപ്തുകാരനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റു പുതിയ മൂന്ന് കേസുകൾ സൗദി കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ് സ്ഥിരീകരിച്ചത്.
അതേസമയം ദുബായിൽ ഒറ്റദിവസത്തിൽ 112 പേർക്ക് കൊറോണ സ്ഥിരീരീകരിച്ചു.സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയാണ് ചെയ്തത്. മക്കയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി രോഗമുണ്ടെന്ന് മനസിലാക്കിയത്.
https://www.facebook.com/Malayalivartha