കോറോണയെ പ്രതിരോധിക്കാൻ തുനിഞ്ഞിറങ്ങി ഒമാൻ; വീണ്ടും പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്‍ എയര്‍, കുവൈറ്റ്, സൗദി റദ്ദാക്കി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മുൻകരുതൽ എന്നോണം ടൂറിസ്റ്റ് വീസ അനുവദിക്കുന്നത് നിര്‍ത്തിവെച്ച് ഒമാന്‍. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്നത് പ്രവാസികളെ അന്ബിശ്ചിതാവത്തിലാക്കുന്നു. ഈ മാസം 15 മുതല്‍ ഒരു മാസത്തേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വീസാ വിലക്ക് ബാധകമാണ് എന്നാണ് വ്യക്തമാകുന്നത്. ഇതേതുടർന്ന് ഒരു മാസക്കാലം വിനോദ സഞ്ചാര കപ്പലുകള്‍ക്ക് അനുമതി നല്‍കില്ല. മുഴുവന്‍ കായിക പരിപാടികളും നിര്‍ത്തിവെക്കുന്നതായിരിക്കും. ഒപ്പം സ്‌കൂളുകളില്‍ പഠന പ്രവൃത്തികളല്ലാത്തവ പാടില്ല. ശീഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അധികൃതർ വിലക്കേര്‍പ്പെടുത്തിയിരുന്നു.കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിയമിച്ച സുപ്രീം കമ്മിറ്റിയാണ് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്തേക്ക് വന്നത്.
അതേസമയം കുവൈത്തിലേക്കും സൗദിയിലേക്കും സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്‍ എയര്‍. സൗദിയിലേക്ക് വ്യാഴാഴ്ച മുതല്‍ സര്‍വീസുകള്‍ നടത്തുന്നില്ല. സര്‍വീസുകള്‍ താത്കാലികമായാണ് റദ്ദാക്കിയിരിക്കുന്നതെന്നും ഒമാന്‍ എയര്‍ അറിയിക്കുകയുണ്ടായി. കുവൈത്ത് അധികൃതര്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതെന്നും ഒമാന്‍ എയര്‍ അറിയിച്ചത് തന്നെ. അതോടൊപ്പം തന്നെ ഇന്നു മുതല്‍ ഒമാന്‍-കുവൈത്ത് സര്‍വീസുകളുണ്ടാകില്ല.
കൊറോണ വൈറസ് സംബന്ധിച്ച് ഒന്നും മറച്ചുവയ്ക്കുന്നില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം ബ്യാക്തമാക്കുകയുണ്ടായി. കൊറോണ വൈറസ് ബാധിതുടെ എണ്ണം സംബന്ധിച്ച് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലുകൾ സുതാര്യവും വ്യക്തവുമാണെന്ന് മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറയുകയുണ്ടായി. ഇതുവരെ പ്രഖ്യാപിച്ചവയിൽ രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച എല്ലാ സുതാര്യതയും പാലിച്ചുവരികയാണ്. മന്ത്രാലയത്തിന്റെ തുടർനിലപാടും അത് തന്നെയായിരിക്കും ഇത്.അടുത്ത സമയത്തായി രാജ്യത്ത് പ്രവേശിച്ച വിദേശികളെ പരിശോധനക്ക് വിധേയമാക്കുന്നത് കോവിഡ് ബാധക്കെതിരെ രാജ്യം കൈക്കൊള്ളുന്ന പ്രതിരോധ നടപടികളുടെ പൂർണതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha