കൊറോണ(കോവിഡ്-19) ഭീഷണി നിലനില്‍ക്കുന്നതിനാൽ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി.അനിശ്ചിതകാലത്തേക്ക് ആണ് വിലക്ക് . യാത്രക്ക് നിയന്ത്രണം വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികൾ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്

കൊറോണ(കോവിഡ്-19) ഭീഷണി നിലനില്‍ക്കുന്നതിനാൽ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി.അനിശ്ചിതകാലത്തേക്ക് ആണ് വിലക്ക് . യാത്രക്ക് നിയന്ത്രണം വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികൾ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് . വിസയുള്ളവര്‍ക്ക് 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ നല്കിയ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. എന്നാല്‍ യാത്രാവിലക്കുള്ള സമയത്ത് കാലാവധി തീരുന്ന വിസകള്‍ പുതുക്കി നല്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്
പൗരന്‍മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള നടപടിയുടെ ഭാഗമായാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സൗദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനും വ്യാപനം തടയാനുള്ള ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎയാണ് റിപോര്‍ട്ട് ചെയ്തത്.
ഇന്ത്യയെ കൂടാതെ സ്വിസ് കോണ്‍ഫെഡറേഷന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുദാന്‍, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാത്രമല്ല, സൗദി അറേബ്യയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് റീഎന്‍ട്രിയില്‍ നാട്ടിലേക്ക് പോയ ഇഖാമയുള്ളവര്‍ക്കും 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാന്‍ അവസരമുണ്ട്.. 72 മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ സൗദിയിലേക്ക് മടങ്ങാന്‍ യാത്രാവിലക്ക് തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അനിശ്ചിത കാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്തു എന്നതിനാൽ ഇപ്പോള്‍ നാട്ടിലുള്ള വിസാകാലാവധി തീരാറായ ഇഖാമക്കാര്‍ 72 മണിക്കൂറിനകം സൗദിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്
സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ബാധകമല്ല. വാണിജ്യ, ചരക്ക് ഗതാഗതത്തിനും തടസ്സമില്ല. മാനുഷികവും അസാധാരണവുമായ കേസുകള്‍ക്കും ഇളവ് അനുവദിക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു
അതേസമയം, അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ വിസാ കാലാവധി തടസമാകില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൗദിയിലേക്കുള്ള യാത്രാവിലക്ക് നിലനില്‍ക്കുന്ന സമയത്ത് ആണ് എക്‌സിറ്റ് റീഎന്‍ട്രിയോ ഇഖാമയുടെ കാലാവധിയോ തീരുന്നതെങ്കില്‍ വിസ പുതുക്കി നല്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം ട്വിറ്ററിലൂടെ മറുപടി നല്‍കിയതായാണ് റിപോര്‍ട്ട്.
മറ്റു ജിസിസി രാജ്യങ്ങള്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് ആശ്രയം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. പല ട്രാവല്‍ ഏജന്‍സികളും യാത്രാവിലക്ക് പണമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എന്നും പരക്കെ പരാതി ഉയർന്നിട്ടുണ്ട്.. ഈ ദിവസങ്ങളിലെ യാത്രക്ക് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നതാണ് പരാതി
https://www.facebook.com/Malayalivartha