കോറോണയെ നേരിടാനൊരുങ്ങി ഖത്തർ; വിലക്ക് നീങ്ങിയാൽ ഉടൻ രാജ്യത്തേക്ക് പ്രവാസികൾക്ക് പ്രവേശിക്കാം

കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിരവധി നിയന്ത്രണങ്ങളാണ് ഖത്തർ നടത്തിവരുന്നത്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയുണ്ടായി. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി ഉയർന്നതായുള്ള കണക്കുകൾക്ക് ഏവരെയും ആശങ്കയിലാഴ്ത്തുകയാണ്. എന്നാൽ പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴിതാ പ്രവാസികൾക്ക് ഒരു ആശ്വാസവർത്തയാണ് പുറത്തേക്ക് വരുന്നത്.
ഖത്തർ റസിഡന്റ് കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കു നിലവിലെ പ്രവേശന വിലക്ക് നീങ്ങിയാൽ ഉടൻ രാജ്യത്തേക്കു പ്രവേശിക്കാം എന്നത് നൽകുന്നത് ഒരു ശുഭ പ്രതീക്ഷ തന്നെയാണ്. ഖത്തർ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണു ഇത്തരത്തിലുള്ള പ്രഖ്യാപനം. കോറോണയ്ക്കെതിരെയുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തറിലേക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണു പുതിയ തീരുമാനം തൊഴിൽ മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഒപ്പം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർക്കു പുതിയ തീരുമാനം ആശ്വാസമായിരിക്കുന്നത്.
അതേസമയം ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്ക് മാത്രമല്ല രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള കാലാവധി 6 മാസം കഴിഞ്ഞവർക്കും വിലക്ക് നീങ്ങിയാൽ ഉടൻ ഖത്തറിൽ മടങ്ങിയെത്താവുന്നതാണ്. രാജ്യത്തെ തൊഴിൽ നിയമ പ്രകാരം ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുനിന്നവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യില്ല എന്നതും പ്രവാസികൾ ശ്രദ്ധിച്ചുകൊള്ളണം. എന്നാൽ നിലവിലെ കോവിഡ്–19 സാഹചര്യത്തിൽ ആണ് പുതിയ ആനുകൂല്യം എന്നത് വ്യക്തമാണ് എന്നതാണ്. നിലവിൽ രാജ്യത്ത് ഇതുവരെ 262 പേരിലാണു രോഗം സ്ഥിരീകരിച്ചത് തന്നെ.
https://www.facebook.com/Malayalivartha