കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 13-ന് നടക്കേണ്ട സിബിഎസ്ഇ പ്ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു

കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 13-ന് നടക്കേണ്ട സിബിഎസ്ഇ പ്ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷകളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. ......
റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം......അറുനൂറോളം പേരാണ് സൗദിയിൽ കൊറോണ നിരീക്ഷണത്തിൽ ഉള്ളത് . ഇതുവരെ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ് . സൗദിയിലെ സ്‌കൂളുകളിലൊന്നും കൊറോണ ബാധ ഉണ്ടായിട്ടില്ല. എന്നാലും സുരക്ഷയുടെ ഭാഗമായാണ് സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചത്
https://www.facebook.com/Malayalivartha