നാട്ടിലെത്തിയ രണ്ട് പ്രവാസികൾക്ക് കോവിഡ് 19; അന്തിമഫലത്തിനായി ഇറ്റലിയിൽ നിന്നും വന്ന പ്രവാസി,ജാഗ്രതയിൽ പ്രവാസലോകം

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിക്കുകയുണ്ടായി. ഖത്തറിൽ നിന്നുംതൃശൂർ എത്തിയ ഒരാൾക്കും ദുബായിൽ നിന്നും വന്ന കണ്ണൂരിലുള്ള ഒരാൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.ദുബായിൽ ടാക്സി ഡ്രൈവറായിരുന്ന നാല്പത്തിനാലുകാരൻ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയുണ്ടായി.
തുടർന്ന് ഇദ്ദേഹം മാർച്ച് അഞ്ചിന് രാത്രി ഒമ്പത് മണിക്ക് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് എത്തുകയും ചെയ്തു. ടാക്സി വാഹനത്തിൽ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്ന വഴിയിൽ കൊണ്ടോട്ടിയിൽ ഒരു ഹോട്ടലിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് അവിടെയുള്ള പ്രദേശത്തെ ഒരു ക്ലിനിക്കിൽ പരിശോധനയ്ക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കൽ കോളേജിൽ ഇയാൾ അഡ്മിറ്റായത് തന്നെ. എന്നാൽ നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാർജ് ചെയ്തു.
അതോടൊപ്പം തന്നെ പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച നാല്പത്തിനാലുകാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ഇതേതുടർന്ന് ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം, കൊവിഡ് പരിശോധന ഫലം വരും മുൻപേ രോഗിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് ജില്ല കളക്ടർ പറയുകയുണ്ടായി. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് നാലുദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തത് എന്നാണ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഇയാളുമായി നേരിട്ട് ഇടപഴകിയവരുടെ പട്ടിക ഇന്നുതന്നെ തയ്യാറാക്കുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇതിൽ 19 പേർ പരിയാരം മെഡിക്കൽ കോളേജിലും 6 പേർ ജില്ലാ ആശുപത്രിയിലും ഒരാൾ തലശേരി താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇത്തരത്തിൽ 200ലേറെ പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ വാർഡുകൾ തയ്യാറാക്കുകയും സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതായിരിക്കുമെന്നും പറയുകയുണ്ടായി.
ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശിക്കാണ് തിരുവനന്തപുരത്ത് കൊവിഡ് 19 രോഗബാധ സംശയിക്കുന്നത് തന്നെ. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. ഇതേതുടർന്ന് അന്തിമ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍. ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയതിനാൽ തന്നെയും കനത്ത ജാഗ്രതയാണ് പുലർത്തിപ്പോരുന്നത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തന്നെയായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയുമാണ് ചെയ്തത്. കുളിക്കുമ്പോൾ പനിലക്ഷണം തോന്നിയതോടെ ഇയാൾ ദിശ നമ്പറിൽ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്തിമ ഫലത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha