പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിമാനത്താവളങ്ങളിൽ എത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇങ്ങനെ....

വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് കർശന സുരക്ഷയോടൊപ്പം പരിശോധനകളാണ് ഒരുക്കിവരുന്നത് തന്നെ.ഒപ്പം ഇത്തരത്തിൽ പരിശോധനകൾ ആരോഗ്യവകുപ്പും വിമാനത്താവളത്തിലെ അധികൃതരും ഒന്നുചേർന്നാണ് ഒരുക്കുന്നത്. എന്നാൽ നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ. നിർദ്ദേശങ്ങൾ ഇങ്ങനെ.
ആദ്യമായി തന്നെ എല്ലാ യാത്രക്കാരും കൗണ്ടറിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് വിദേശത്ത് നിന്ന് എത്തുന്ന എല്ലാ വിമാനങ്ങളിലും ലാൻഡിങ്ങിന് മുൻപേ തന്നെ അറിയിക്കും. ഇതിനുപുറമെ യാത്രക്കാർക്ക് രണ്ട് ഫോം വീതം നൽകുകയും ചെയ്യും. യാത്രാവിവരങ്ങൾ അറിയിക്കുന്നതിനും രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാനും വേണ്ടിയാണ് ഈ ഫോം നൽകുന്നത് തന്നെ. വിവരശേഖരണത്തിനായി രണ്ട് പുറങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഇതേതുടർന്ന് വിമാനമിറങ്ങി എയ്‌റോബ്രിഡ്ജിലൂടെ ടെർമിനലിൽ പ്രവേശിക്കുമ്പോൾ അവിടെയും ഫോം വിതരണം ചെയ്യപ്പെടും.
ഇത്തരത്തിൽ വീണ്ടും ഫോം നൽകുന്നത് വിമാനത്തിൽവച്ച് ലഭിക്കാത്തവർക്ക് ഈ സൗകര്യം ഉപയോഗപ്രദമാക്കാം. ഇതേതുടർന്ന് ഫോം പൂരിപ്പിച്ച് യാത്രക്കാർ ഹെൽത്ത് കൗണ്ടറിൽ നൽകുകയും ചെയ്യണം. കൗണ്ടറിൽ മെഡിക്കൽ സംഘം തെർമൽ സ്കാൻ ഉപയോഗിച്ച് ശരീരോഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും.
പനിയുൾപ്പടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആ യാത്രക്കാരേറെ താഴെയിറക്കിഎയർസൈഡിൽ സജ്ജമാക്കിയ ആംബുലൻസിൽ ഐസൊലേഷൻ വാർഡിലേക്ക് മറ്റുന്നതായിരിക്കും. ഇതിനിടയിൽതന്നെ എമിഗ്രേഷൻ വിഭാഗത്തിൽ വിവരമറിയിച്ച് പാസ്പോര്ട്ട് പരിശോധനയും വേഗത്തിൽ പൂർത്തിയാകും. അതോടൊപ്പം കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ 14 ദിവസം വീടിനു പുറത്ത് ഇറങ്ങരുത്, മറ്റാരുമായി സമ്പർക്കം പുലർത്തരുത് എന്ന് നിർദ്ദേശങ്ങൾ അടങ്ങുന്ന ലഖുലേഖകൾ ഹെൽത് കൗണ്ടറിൽ നിന്ന് നൽകുന്നതായിരിക്കും.
എന്തൊക്കെ ചെയ്തുകൂടാ ഒപ്പം എന്തൊക്കെയാണ് പാലിക്കേണ്ടത് എന്നീ മുൻകരുതലുകൾ ഇതിനോടൊപ്പം തന്നെ അടങ്ങിയിട്ടുണ്ടാകും. ഹെൽത്ത് കൗണ്ടറിലെ പരിശോധനയ്ക്ക് ശേഷം പൂരിപ്പിച്ചു നൽകിയ ഫോമിൽ ഒരെണ്ണം സീൽ ചെയ്ത യാത്രക്കാരന് നൽകുന്നതായിരിക്കും. ഇതുമായി വേണം എമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത്. രോഗമില്ലെന്ന് തെളിയിക്കുന്ന ഫോം എമിഗ്രേഷൻ വിഭാഗം വാങ്ങിവയ്ക്കുന്നതായിരിക്കും. പരിശോധന പൂർത്തിയാക്കി കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് ലഗേജ് എടുത്ത് യാത്രക്കാരൻ വീട്ടിൽ പോകാവുന്നതാണ്.
https://www.facebook.com/Malayalivartha