Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വഴിയടച്ച് ഖത്തറും ഒമാനും; രാജ്യാന്തര വിമാനത്താവളത്തിലേക്കു വിമാനങ്ങള്‍ക്ക് പ്രവേശനമില്ല, പൊതു ഗതാഗത സേവനങ്ങളും റദ്ദാക്കി

16 MARCH 2020 04:04 PM IST
മലയാളി വാര്‍ത്ത

അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന കർണ വൈറസിനെ ധൃതഗതിയിൽ പ്രതിരോധിക്കാൻ കൃത്യമായ മുൻകരുതലാണ് പ്രവാസലോകം കൈക്കൊള്ളുന്നത്. ഇതേതുടർന്ന് കോവിഡ് 19 നെ പ്രതിരോധിക്കാൻ പ്രവേശനവിലക്കുമായി ഖത്തറും ഒമാനും രംഗത്ത്. ഖത്തറിലേക്കുള്ള എല്ലാ വിമാനസർവീസുകളും നാളെ മുതൽ റദ്ദാക്കാൻ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിടുകയുണ്ടായി. മാർച്ച് 18 ബുധനാഴ്ച മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു വിമാനങ്ങള്‍ക്ക് [പ്രവേശനാനുമതിയില്ല. പൊതു ഗതാഗത സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം വക്താവ് ലല്‍വ റാഷിദ് അല്‍ ഖാദര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് തന്നെ.

അതോടൊപ്പം തന്നെ 14 ദിവസത്തേക്കാണു സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഇതിനോടകം കാര്‍ഗോ വിമാനങ്ങളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിലുള്ള ഖത്തരി പൗരന്മാരെ തിരികെ ദോഹയിലേക്ക് എത്തിക്കുന്നതിനു മാത്രമായിരിക്കും സര്‍വീസ് അനുവദിക്കുക. സ്വകാര്യ മേഖലയ്ക്ക് 7,500 കോടി റിയാല്‍ വരെ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

ഇതേതുടർന്ന് എല്ലാ ബാങ്ക് ഇന്‍സ്റ്റാള്‍മെന്റുകളും 6 മാസത്തേക്ക് നീട്ടിവച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ഡിസ്റ്റന്റ്‌സ് പഠനം തുടങ്ങുന്നതായിരിക്കും. 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുമുണ്ട്. രാജ്യത്ത് 64 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 401 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുകൊണ്ടുള്ള നടപടികൾ പുറത്തേക്ക് വന്നത്.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള യാത്രക്കാർക്ക് ഒമാനും പ്രവേശനവിലക്കേർപ്പെടുത്തി. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് ഒഴികെയുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് കര, കടൽ, വിമാനമാർഗങ്ങളിലൂടെ ഇന്നു മുതൽ രാജ്യത്തേക്കു പ്രവേശിക്കാനാകില്ലെന്നു ഒമാൻ ആഭ്യന്തരമന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ എന്നു വരെ പ്രവേശന വിലക്കു തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ചകളിലെ പ്രാർഥനകൾ, വിവാഹം തുടങ്ങി എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും ചെയ്തു. രാജ്യത്തേക്കു പ്രവേശിക്കുന്ന പൗരൻമാരെയടക്കം ക്വാറന്റീൻ ചെയ്യുമെന്നും ആഭ്യന്തരമന്ത്രി സയിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയും ഉണ്ടായി. ഒമാനിൽ 22 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (23 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (43 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends