കോവിഡ് 19 കോട്ടയം സ്വദേശി ദുബായിൽ മരിച്ചു; ചങ്ങനാശേരി സ്വദേശി ഷാജി സക്കറിയ മരിച്ചതിന് പിന്നാലെയാണ് കൊറോണ പോസിറ്റീവ് ആയത്

ഇന്നലെ യുഎ ഇയിൽ മൂന്ന് മരണം രേഖപ്പെടുത്തുകയുണ്ടായി. അതിൽ വിവിധ രാജ്യങ്ങളിലെ മൂന്ന് പ്രവാസികൾ എന്നാണ് വ്യക്തമാക്കിയത്. ഇതിൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (51) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചത്. അതോടൊപ്പം തന്നെ ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തുടർന്നുള്ള പരിശോധനയിൽ കോവിഡ് –19 സ്ഥിരീകരിക്കുകയാണ് ചെയ്തത്. കോവിഡ് ബാധിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ മരിക്കുന്ന ആറാമത്തെ പ്രവാസി കൂടിയാണ് ഇദ്ദേഹം.
മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പുന്നവേലി ഇടത്തിനകം കറിയാച്ചൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം . ഭാര്യ: മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം കൂടിയാണ്. മക്കൾ: ജൂവൽ, നെസ്സിൻ എന്നിവർ സ്‌കൂൾ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: ഷാബു, സോണി (ദുബായ്). നേരത്തെ ദുബായിൽ മാത്രം കോവിഡ് ബാധിച്ച് 3 മലയാളികളാണ് മരിച്ചിരുന്നു.
യു.എ.ഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ മരണസംഖ്യ 28 ആയി ഉയർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ 412 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 4933 ആയി. അതോടൊപ്പം തന്നെ ഇന്ന് 81 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇപ്പോൾ 933 ആയി ഉയർന്നിരിക്കുകയാണ്. 32,000 പേർക്കിടയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നിരുന്നാൽ തന്നെയും കൃത്യമായ നടപടികളുമാണ് ജാഗ്രതകളും തന്നെയാണ് യുഎഇ മുന്നോട്ട് വയ്ക്കുന്നത്. ഇതിഒനോടകം തന്നെ പൂർണ യാത്രാവിലക്കാണ് അവർ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാൻ കൂടുതൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിവേഗം കൊറോണ എന്ന മഹാമാരിയെ തകർക്കാനാണ് യുഎഇ പരിശ്രമിച്ചുപോരുന്നത്.
https://www.facebook.com/Malayalivartha