കൊറോണ സ്ഥിരീകരിച്ചഭാര്യയെയും മക്കളെയും പരിചരിച്ച പത്തനംതിട്ട സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു; മരണനിരക്കിൽ ലോകത്തിന് മുന്നിൽ കണ്ണീരായി അമേരിക്ക
ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള് യുഎസിൽ നിന്നാണ് പുറത്തേക്ക് വരുന്നത്. ഇതിലാകെമൊത്തം 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള കേസുകള്‍, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, മറ്റ് യുഎസ് പ്രദേശങ്ങള്‍, അതുപോലെ തന്നെ സ്വദേശത്തേക്ക് കൊണ്ടുപോയ എല്ലാ കേസുകളും ഇതിൽപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ അമേരിക്ക പ്രവാസികൾക്കിടയിലും നൊമ്ബരമായി തീരുകയാണ്. പ്രവാസി മലയാളികളായ നിരവധി പേരുടെ ജീവൻ അപഹരിച്ചുകൊണ്ട് മരണ നിരക്ക് ദിനംപ്രതി ഉയരുകയാണ്.
അത്തരം ഒരു സാഹചര്യത്തിൽ അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. റാന്നി കോവൂർ കുടുംബാംഗം അച്ഛൻകുഞ്ഞ് കുരുവിള ന്യൂയോർക്ക് പേയിറ്റൻ ഐലൻഡീൽ കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുന്നതായിരിക്കും. ഭാര്യ ജൈനമ്മ റാന്നി മേപ്പുറത്തു കുടുംബാംഗം കൂടിയാണ്. അജി, ആഷ്ലി, അലക്സ് എന്നിവരാണു ഇദ്ദേഹത്തിന്റെ മക്കൾ. എല്ലാവരും യുഎസ്എയിൽ തന്നെയാണ് ഉള്ളത്.
അതേസമയം ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അവരെ ശുശ്രൂഷിച്ചത് അച്ചൻകുഞ്ഞായിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. കുടുംബസഹിതം വർഷങ്ങളായി ന്യൂയോർക്കിൽ തന്നെ താമസിക്കുകയായിരുന്ന അച്ചൻകുഞ്ഞ് റസ്റ്റോറന്റ് നടത്തുകയായിരുന്നു.
ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു കാര്യം എന്നത് പത്തനംതിട്ട ജില്ലക്കാരായ ഒന്‍പതു പേരാണ് ഇതുവരെ അമേരിക്കയിൽ കൊറോണ ബാധിച്ചു മരിച്ചത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ന്യൂയോർക്കിൽ മരിച്ച ഇലന്തൂർ സ്വദേശി തോമസ് ഡേവിഡായിരുന്നു ആദ്യത്തെയാൾ. കഴിഞ്ഞ ദിവസം തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, ദന്പതികളായ ഇലന്തൂർ പ്രക്കാനം ഇടത്തിൽ സാമുവൽ, ഭാര്യ മേരി എന്നിവർ പിന്നീട് കൊറോണ ബാധിച്ച് മരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇലന്തൂർ വാര്യാപുരം സ്വദേശി ജോസഫ് കുരുവിള, തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ, വളഞ്ഞവട്ടം തൈപറന്പിൽ സജി എബ്രഹാമിന്റെ മകൻ ഷോണ്‍ എസ്. എബ്രഹാം, നെടുന്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ് എന്നിവരാണ് അമേരിക്കയിൽ മരിച്ച മറ്റ് പത്തനംതിട്ടക്കാർ.
ദിനംപ്രതി ആയിരത്തിപ്പരംപേരാണ് കോവിഡ് മൂലം അമേരിക്കയിൽ മരിക്കുന്നത്. കോറോണയുടെ വ്യാപനത്തിൽ അത് നൽകുന്ന ആഘാതത്തിൽ നിസ്സഹായരായി നിൽക്കുകയാണ് അധികൃതർ. ഈ മഹാമാരിയെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെയാണ് പ്രവർത്തിച്ച് പോരുന്നത്. എന്നിരുന്നാൽ തന്നെയും പ്രവാസികളിൽ ആശങ്ക തീപോലെ പടരുകയാണ്.
https://www.facebook.com/Malayalivartha