മകന്റെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോൾ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനുമായില്ല; നീറുന്ന വേദനയോടെ മാതാപിതാക്കളും സഹോദരങ്ങളും ഷാർജയിൽ
മകൻ മരിച്ചതിനെ തുടർന്ന്നാട്ടിൽ അന്ത്യയാത്രയാക്കാൻ കഴിയാതെ മാതാപിതാക്കളും സഹോദരങ്ങളും. ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയച്ച ശേഷം സംസാരിക്കുകയായിരുന്ന പിതാവായ ജോമെ ജോർജ് വാക്കുകൾ മുഴുപ്പിക്കാതെ തന്നെ നിർത്തി. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ എന്നിവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി കഴിയുകയാണ്.
ക്യാൻസർ മൂലം അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവെയാണ് ജ്യുവൽ മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ട് എന്നാണ് അവർ പറയുന്നത്. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത് തന്നെ. ഷാർജാ ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ജ്യുവൽ.
ഏഴുവർഷം മുമ്പ് ജ്യുവലിന്റെ ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. അങ്ങനെ തുടരെ ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചു വർഷം മുമ്പ് രോഗം ഭേദമായിരുന്നു. എല്ലാം മാറിയെന്ന് കരുതി നിൽക്കവേ വലതുകാലിൽ വീണ്ടും ക്യാൻസർ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം ആ പൊന്നുമോനെ മരണം കീഴടക്കുകയായിരുന്നു.
തന്റെ ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കവേയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായത്. എന്നാൽ തന്നെയും ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് അവൻ വളരെ ഏറെ മാതൃകയായിരുന്നു.
https://www.facebook.com/Malayalivartha