കോവിഡ് ഭീതിയിലും പ്രവാസികളെ കൈവിടില്ല ; എല്ലാത്തരം വിസകള്‍ക്കും വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കി യു.എ.ഇ

കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് കഴിയുമോൾ എങ്ങനെയെങ്കലിലും നാട്ടിലെത്തണമെന്ന ചിന്തയിലാണ് പ്രവാസികൾ.അതോടൊപ്പം തന്നെ വിസ സംബന്ധമായ ആശയക്കുഴപ്പങ്ങളും പലരെയും അലട്ടുന്നുണ്ട്.എന്നാൽ ഈ സാഹചര്യത്തിലും പ്രവാസികളെ ചേർത്തുപിടിയ്ക്കുകയാണ് യു എ ഇ. എല്ലാത്തരം വിസകള്‍ക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടി നല്‍കുമെന്ന് യു.എ.ഇ വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ കാലാവധി കഴിഞ്ഞ താമസവിസകള്‍ സ്വയമേ പുതുക്കി നല്‍കുമെന്നും യു.എ.ഇ.അധികൃതര്‍ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ താമസവിസകൾ യു.എ.ഇ.യിൽ സ്വയം പുതുക്കിക്കിട്ടും. ഈ വർഷം അവസാനം വരെ യു. എ.ഇ. വിസകൾ സാധുവായിരിക്കും. യു.എ.ഇ. താമസ വിസയുള്ളവർ രാജ്യത്തിന് പുറത്ത് ആറുമാസം കഴിഞ്ഞാലും അവരുടെ താമസവിസ റദ്ദാക്കില്ലെന്ന് യു.എ. ഇ. നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാർച്ച് ഒന്നിന് കാലാവധി കഴിയുന്ന താമസവിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ടതില്ല. അവ തനിയെ പുതുക്കിക്കിട്ടും. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐഡിക്കും ഈ വർഷം അവസാനം വരെ കാലാവധി നീട്ടിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐഡി എന്ത് ഔദ്യോഗിക ആവശ്യത്തിനും ഉപയോഗിക്കാം,. അത് സ്വീകരിക്കപ്പെടുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് അറിയിച്ചു.യു.എ.ഇ. താമസ വിസയുള്ളവര്‍ രാജ്യത്തിന് പുറത്ത് ആറുമാസം കഴിഞ്ഞാലും അവരുടെ താമസ വിസ റദ്ദാകില്ല. മാര്‍ച്ച് ഒന്നിന് കാലാവധി കഴിയുന്ന താമസ വിസകള്‍ പുതുക്കാനായി ഒന്നും ചെയ്യേണ്ട അവ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടും.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐഡിക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് തിരിച്ചറിയല്‍ രേഖ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.മാര്‍ച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവരും അത് പുതുക്കി കിട്ടാന്‍ ഒന്നും ചെയ്യേണ്ടതില്ല. ഇവരുടെ വിസയും എന്‍ട്രി പെര്‍മിറ്റും ഈ വര്‍ഷം അവസാനം വരെ സാധുവായിരിക്കും. വിസ സ്റ്റാംപ് ചെയ്യാത്തവര്‍, എമിറേറ്റ്‌സ് ഐഡി കിട്ടാത്തവര്‍ എന്നിവരില്‍ നിന്ന് ഒരു പിഴയും ഈടാക്കില്ല. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മടക്കയാത്രയ്ക്ക് എന്ത് ചെയ്യണം എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
നിരവധി സംഘടനകളാണ് യു എ ഇ യിൽ പ്രവാസികൾക്കായി കൈകോർത്തു ഒറ്റകെട്ടായി തണൽ വിരിക്കുന്നത് .ഓരോ സംഘടനയും തയ്യാറാക്കുന്ന രോഗബാധിതരുടെ പട്ടികകൾ ആദ്യ പരിശോധനയ്ക്കുശേഷം ആരോഗ്യമന്ത്രാലയത്തിന് കൈമാറുന്നു. അവരാണ് രോഗികളുടെ സ്ഥിതി പരിശോധിച്ച് ആശുപത്രികളിലേക്കോ ക്യാമ്പുകളിലേക്കോ മാറ്റാൻ തീരുമാനിക്കുന്നത്. കോർ കമ്മിറ്റി എന്നപോലെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി പ്രമുഖരുമായി ചർച്ചനടത്തി അന്തിമരൂപം നൽകുന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അത്യാവശ്യം സാധനങ്ങളോ സഹായങ്ങളോ എത്തിക്കാൻ വൊളന്റിയർമാർ പുറത്ത് ഒരു ഫോൺവിളിയിൽ ഉണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അബുദാബിയിലെ കേരള സോഷ്യൽ സെന്റർ തുടങ്ങിയ നിരവധി കൂട്ടായ്മകളും ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു.
യു.എ.ഇ.യിലെ വലിയ പ്രദർശനകേന്ദ്രങ്ങളായ ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഷാർജ എക്‌സ്‌പോ സെന്റർ എന്നിവിടങ്ങളിൽ സർക്കാർതന്നെ ഐസൊലേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. ഓരോന്നിലും നാലായിരം പേരെവരെ പ്രവേശിപ്പിക്കാനാവും.
https://www.facebook.com/Malayalivartha