പ്രവാസികളെ അപമാനിച്ച മാധ്യമ പ്രവർത്തകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു; ഏഷ്യക്കാരായ പ്രവാസികളെ അപമാനിക്കുന്നവിധം ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാജപ്രചാരങ്ങൾ നടത്തുന്നവർക്കെതിരെ എല്ലാ രാജ്യങ്ങളും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാൽ തന്നെയും പലവഴിയിൽ പലവിധത്തിലൂടെയും വ്യാജ വാർത്തകൾ എത്തിയ്‌പെടുന്നുണ്ട്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് തന്നെ അത്തരത്തിൽ ഒരു വാർത്ത വരികയുണ്ടായി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധം സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം നടത്തിയത് ഒരു മാധ്യമ പ്രവർത്തകനാണ്. യു എ ഇ സ്വദേശിയായ മാധ്യമപ്രവർത്തകൻ ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്.
യുഎഎയിലെ തന്നെ പ്രശസ്ത കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ് യാസാണ് പിടിയിലായത്. വീഡിയോയിൽ ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടെയുള്ള പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാർശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
ഒരു സമൂഹത്തിനെ അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാർശമാണ് ഇദ്ദേഹം നടത്തിയത്. ലോകത്തിന് തന്നെ മാതൃകയായി യു എ ഇ ഉയർത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാട്ടുകയുണ്ടായി. അതോടൊപ്പം തന്നെ രാജ്യം, വിശ്വാസം, വർണം, ഭാഷ എന്നിവയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് യുഎഇയിൽ അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന യുഎഇ എല്ലാവരെയും ബഹുമാനിക്കുക എന്നത് ആ നാടിൻറെ അടിസ്ഥാന നയമാണ്. ആയതിനാൽ തന്നെ ഇത് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി. അതോടൊപ്പം തന്നെ കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമർശങ്ങളും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ വിഡിയോ എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha