യുഎഇയിൽ കൊറോണ ബാധിതരായ അഞ്ച് പ്രവാസികൾ മരിച്ചു; വിധ രാജ്യക്കാരായ അഞ്ച് പ്രവാസികളുടെ വിവരം അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല

യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ചു പ്രവാസികള്‍ മരിച്ചതായി റിപ്പോർട്ട്. വിവിധ രാജ്യക്കാരായ അഞ്ച് പ്രവാസികളുടെ വിവരം അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതോടുകൂടി രാജ്യത്ത് ബുധനാഴ്ച 432 പേര്‍ക്ക് കൂടി പുതുതായി രോഗംസ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ യുഎഇയില്‍ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം 5,365 ആയി. എന്നാൽ പുതുതായി 101 പേരാണ് രോഗം ഭേദമായത്. ഇതോടുകൂടി രോഗമുക്തരായവരുടെ ആകെ എണ്ണം 1,034 ആണ്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അഞ്ച് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡില്‍ മരണസംഖ്യ 33 ആയി ഉയര്‍ന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ വ്യാപിപ്പിച്ചെന്നും 767,000 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേതുടർന്ന് ഈ എമിറേറ്റുകളിലെ തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകരുതെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമായി പറയുന്നു. ബുധനാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത് തന്നെ. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കരാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുമുണ്ട്.
ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ കടുത്ത പ്രതിസന്ധിയാണ് പ്രവാസികൾ പ്രവാസലോകത്ത് നേരിടുന്നത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടു പോകുന്ന കാര്യത്തിൽ ഇന്ത്യയുടെ തീരുമാനം കാത്ത് പ്രതീക്ഷയോടെയാണ് യുഎഇ നിൽക്കുന്നത്. തങ്ങളുടെ പൗരൻമാരെ ഷെഡ്യൂൾഡ് വിമാനങ്ങളിൽ ശനിയാഴ്ച മുതൽ കൊണ്ടു പോകാൻ പാകിസ്താൻ തീരുമാനിക്കുകയുണ്ടായി. യു.എ.ഇ മുന്നറിയിപ്പിനെ തുടർന്ന് ഇരുപതോളം രാജ്യങ്ങളാണ് പൗരൻമാരെ ഒഴിപ്പിക്കുന്നത്. എന്നാൽ ലോക്ഡൗൺ തീരാതെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
കോവിഡ് രോഗലക്ഷണമില്ലാത്ത, സ്വമേധയാ മടങ്ങാൻ ആഗ്രഹിക്കുന്നവരെ മാത്രം കൊണ്ടു പോയാൽ മതിയെന്ന് യു.എ.ഇ വ്യക്തിമാക്കിയിട്ടും തുടരുന്ന ഇന്ത്യയുടെ മൗനത്തിൽ യുഎഇ പോലും സംശയം ഉന്നയിക്കുകയാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവക്കു പുറമെ ഷാർജ കേന്ദ്രമായ എയർ അറേബ്യയും മടങ്ങുന്ന ഇന്ത്യക്കാർക്കായി ഷെഡ്യൂൾഡ് വിമാന സർവീസ് നടത്താൻ ഒരുങ്ങി നിൽക്കുകയുമാണ്. രാജ്യത്ത് മെയ് മൂന്നു വരെ ലോക്ഡൗൺ നീട്ടിയിരിക്കെ, അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ത്യ എന്ന് പുനരാരംഭിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.
https://www.facebook.com/Malayalivartha