അമേരിക്കയില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അമേരിക്കയില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മല്ലപ്പള്ളി സ്വദേശി മാമന് ഈപ്പന് (58) ആണ് മരിച്ചത്. ന്യൂജേഴ്സിയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഇദ്ദേഹം രോഗബാധിതനായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മല്ലപ്പള്ളി കൊച്ചുക്കുഴിയിൽ പരേതരായ ഈപ്പൻ്റേയും ശോശാമ്മയുടേയും മകനാണ്. ഭാര്യ: ഉഷ, മകൻ:ജെറി.
https://www.facebook.com/Malayalivartha