പ്രതീക്ഷയുടെ മറുപേരാണ് യുഎഇ; മരണത്തിന്റെ നാൾവഴികളിലൂടെ കടന്നുപോയ മലയാളിയുടെ വാക്കുകൾ കണ്ണുനയിപ്പിക്കും; ആ സ്നേഹത്തിനുമുന്നിൽ ഒന്നുമില്ല

ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ പ്രിയമുള്ള യുഎഇയിൽ പ്രവാസികൾക്ക് കൃത്യമായ പ്രചാരണം നല്കുന്നതായാണ് ഒരു മലയാളി സൂചിപ്പിക്കുന്നത്. അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിൽ ജോലി ചെയ്യുന്ന നാസർ എന്ന വ്യക്തിക്ക് സഹപ്രവർത്തകനിൽനിന്നാണ് കോവിഡ് പകർന്നത്. ഭാര്യയും 4 മക്കളുമുള്ള നാസറിന് മാർച്ച് 30ന് രോഗം സ്ഥിരീകരിക്കുകയും ഉണ്ടായി. അങ്ങനെ സുരക്ഷാ മാർഗനിർദേശമനുസരിച്ച് പ്രത്യേക മുറിയിൽ കൃത്യമായി അകലം പാലിച്ച് കഴിയാനും ആശുപത്രിയിലേക്ക് കിടക്ക ഒഴിയുന്നതനുസരിച്ച് മാറ്റുമെന്നും നിർദേശിച്ചു.
എന്നാൽ അതിനിടെ തന്നെ രണ്ടു കുട്ടികൾക്കും ഭാര്യയ്ക്കും പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തി. പരിശോധിച്ചപ്പോൾ ഭാര്യയ്ക്കും ഒരു കുട്ടിക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ ഭാര്യയെയും 7, 3 വയസുള്ള കുട്ടികളെയും ഖലീഫ ആശുപത്രിയിലേക്കും മറ്റു 15, 13 വയസുള്ള കുട്ടികളെ ഹോട്ടലിൽ ക്വാറന്റീനിലേക്കും മാറ്റിപ്പാർപ്പിച്ചു. നാസറിന്റെ ഭാര്യക്കും കുട്ടിക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിരുന്നതിനാൽ 2 ദിവസത്തിനുശേഷം അവരെ മറ്റൊരു ഹോട്ടലിൽ നിരീക്ഷണത്തിലേക്ക് മാറ്റി. 3 വയസുള്ള കുട്ടിക്കും മുതിർന്ന 2 കുട്ടികൾക്കും രോഗബാധയില്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ അതേത്തുടർന്ന് തന്റെ കുടുംബത്തിലെ 3 പേർക്ക് പോസിറ്റീവ് ആയപ്പോൾ പിന്നീട് കുടുംബാംഗങ്ങളുടെ ചികിത്സയും നിരീക്ഷണവും സർക്കാർ പൂർണമായും ഏറ്റെടുക്കുകയായിരുന്നു.
ഇത്തരത്തിൽ മികച്ച പരിചരണം നൽകിയതിന് യുഎഇയ്ക്ക് നന്ദി പറയുകയാണ് കോവിഡ് മുക്തനായ പാലക്കാട് തൃത്താല സ്വദേശി കാങ്കുന്നത്ത് നാസറും കുടുംബവും. തന്റെ 6 അംഗ കുടുംബത്തിലെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ നാസറാണ് ആദ്യം രോഗമുക്തി നേടി ആശുപത്രി വിട്ടത്. അതോടൊപ്പം തന്നെ മറ്റു രണ്ടു പേർ ചികിത്സയിലും 3 പേർ നിരീക്ഷണത്തിലും രണ്ട് ഇടങ്ങളിലായി കഴിയുകയാണ്.
അബുദാബി മഫ്റഖ് ആശുപത്രിയിൽ രണ്ടാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിലാണ് കോവിഡ് മുക്തനായ നാസർ ഇന്നലെ വൈകിട്ടാണ് ഡിസ്ചാർജ് ചെയ്തത്. 14 ദിവസത്തേക്കു അബുദാബിയിലെ ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം. എങ്കിലും താമസ സ്ഥലത്ത് തനിച്ചു കഴിയാമെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ താമസ സ്ഥലത്തേക്കു മാറ്റി.
ഇത്തരത്തിൽ ആശുപത്രിയിലെത്തുന്ന എല്ലാവർക്കും ജാതി, മത, ദേശ പരിഗണനകളില്ലാതെ ഒരേ ചികിത്സയും പരിചരണവും ലഭ്യമാക്കി വരികയാണ്. നൽകുന്ന ഭക്ഷണത്തിലും വേർതിരിവില്ല. രോഗികളുടെ എണ്ണം കൂടുകയും കിടക്കകളുടെ ലഭ്യത കുറയുകയും ചെയ്യുമ്പോൾ ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും കിടത്തി ചികിത്സിക്കാൻ സാധിക്കുന്നില്ലെന്ന വിഷമം മാത്രമാണ് ഇവർക്കുള്ളത്. ആയതിനാൽ ഗുരുതരാവസ്ഥയിൽ ഉള്ളവരെ പ്രവേശിപ്പിക്കുകയും അല്ലാത്തവരെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റിയുമാണ് ഇവർ തുടർ ചികിത്സ ഉറപ്പാക്കുന്നത്.
ഇത്തരത്തിൽ ദിനംപ്രതി നൂറുകണക്കിനു വിദേശികളുടെ ചികിത്സയാണ് സർക്കാർ ഏറ്റെടുത്ത് നടത്തിവരുന്നത്. ഇനി വീടു അണുവിമുക്തമാക്കിയ ശേഷം രോഗമില്ലാത്ത മക്കളെ വീട്ടിലേക്കു കൊണ്ടുവരുന്നതുമായിരിക്കും. രോഗം പൂർണമായി ഭേതമായതോടെ ബാക്കിയുള്ളവരും തിരിച്ചെത്തുകയും പഴയ ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാസർ. ഒപ്പം നന്ദി എന്ന വാക്കുകൊണ്ട് തീരാവുന്നതല്ല ഈ രാജ്യത്തോടുള്ള കടപ്പാട്. കോവിഡ് പോസിറ്റീവ് ആയതുമുതൽ ഇൻകാസ്, കെഎംസിസി, ഇസ്‍ലാഹി സെന്റർ, ശക്തി തിയറ്റേഴ്സ് പ്രവർത്തകരും മാധ്യമപ്രവർത്തകരും നൽകിയ പിന്തുണയ്ക്കും സഹായത്തിനും അദ്ദേഹം ഹൃദയത്തിൽ നിന്നും കൃതജ്ഞതയും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha