കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍... ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി

കൊവിഡിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളം കമ്പനികള്‍ക്ക് വെറുതെ കുറയ്ക്കാന്‍ കഴിയില്ലെന്ന് ഒമാന്‍. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടത്. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയ ശമ്ബളം കുറക്കുന്നതടക്കം നടപടികള്‍ ഇതിന് ശേഷം മാത്രമേ കൈകൊള്ളാന്‍ പാടുള്ളൂവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
തൊഴിലാളികളുമായി ധാരണയില്‍ എത്തിയ ശേഷം മാത്രമേ ശമ്ബളം കുറക്കാന്‍ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്ബ് വേതനത്തില്‍ കുറവ് വരുത്തിയ കമ്ബനികളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഇവര്‍ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. വേതനം കുറക്കുന്നതടക്കം നടപടികള്‍ കൈകൊള്ളുന്നതിന് മുമ്ബ് സാധ്യമായ എല്ലാ പരിഹാര മാര്‍ഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.പ്രതിസന്ധിയിലുള്ള കമ്ബനികള്‍ക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്ബളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു.എന്നാല്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. ബുധനാഴ്ച നടന്ന കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
പ്രതിസന്ധി ബാധിച്ച കമ്ബനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് ശമ്ബളം കുറക്കാം. ജോലി സമയത്തില്‍ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്ബളം കുറയ്ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്തിന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായി. മാത്രമല്ല, ലേബര്‍കാര്‍ഡ് പുതുക്കാനുള്ള ഫീസ് 301 റിയാലില്‍നിന്ന് 201 റിയാല്‍ ആയി കുറച്ചിട്ടുമുണ്ട്. ജൂണ്‍ അവസാനം വരെയാണ് ഈ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാവുകയെന്നും അറിയിച്ചിട്ടുണ്ട്.
സുപ്രീം കമ്മിറ്റി അനുമതി നല്‍കിയ ശമ്ബളം കുറക്കുന്നതടക്കം നടപടികള്‍ ഇതിന് ശേഷം മാത്രമേ കൈകൊള്ളാന്‍ പാടുള്ളൂവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.മാത്രമല്ല തൊഴിലാളികളുമായി ധാരണയില്‍ എത്തിയ ശേഷം മാത്രമേ ശമ്ബളം കുറക്കാന്‍ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്ബ് വേതനത്തില്‍ കുറവ് വരുത്തിയ കമ്ബനികളുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഇവര്‍ ഇങ്ങനെ കുറവ് വരുത്തിയ പണം തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വേതനം കുറക്കുന്നതടക്കം നടപടികള്‍ കൈകൊള്ളുന്നതിന് മുമ്ബ് സാധ്യമായ എല്ലാ പരിഹാര മാര്‍ഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധിയിലുള്ള കമ്ബനികള്‍ക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്ബളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു
"
https://www.facebook.com/Malayalivartha