അവൻ മയങ്ങുകയാണ്.....; നാട്ടിലേക്ക് മൃതനായി മടങ്ങിയത് ഒറ്റയ്ക്ക്, മകന്റെ അവസാന ചടങ്ങുകൾ ലൈവിലൂടെ കണ്ട് ഹതഭാഗ്യരായ മാതാപിതാക്കൾ
തങ്ങളുടെ മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ ലൈവിലൂടെ കാണേണ്ടിവന്ന ഈ കുടുംബത്തിന്റെ വേദന ഇതുവരെ മാഞ്ഞിട്ടില്ല. എന്നാണ് ഇത് അവസാനിക്കുന്നതെന്ന് അറിയത്തുമില്ല. ഏവരെയും നൊമ്പരപ്പെടുത്തി ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മാതാപിതാക്കളാണ് നാട്ടിൽ നടന്ന മകന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാതെ ഫെയ്സ്ബുക്കിലൂടെ കാണേണ്ടിവന്ന ഹതഭാഗ്യർ.
ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്, മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ തുടങ്ങിയവർ കൊറോണ കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ഷാർജാ മുഹൈസിനയിലെ തങ്ങളുടെ വീട്ടിൽ കണ്ണീരോടെ സംസ്കാര ചടങ്ങുകൾ കാണേണ്ടിവന്നത്. ഷാർജ സെന്റ് മേരീസ് സുനേറോ പാത്രിയാർക്കൽ ദേവാലയത്തിൽ നിന്ന് വൈദികൻ എത്തി ശുശ്രൂഷകൾ നടത്തി എന്ന ആശ്വാസം മാത്രമാണ് ഇവർക്കുണ്ടായിരുന്നത് തന്നെ.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ജ്യുവൽ അമേരിക്കൻ ആശുപത്രിയിലാണ് മരിച്ചത്. ആ മരണത്തിനും ഒപ്പം ജനനത്തിനും ഏറെ പ്രത്യേകതകാലുണ്ടായിരുന്നു. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഇക്കഴിഞ്ഞ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത്. ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ജ്യുവൽ ഏഴുവർഷം മുമ്പ് ഇടതുകാലിന് ആദ്യം ക്യാൻസർ ബാധിക്കുകയായിരുന്നു. തുടർന്ന് ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചുവർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാൽ വീണ്ടും വലതുകാലിൽ കാൻസർ ബാധിക്കുകയിരുന്നു.
അങ്ങനെ 17തവണ ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കുകയിരുന്നു. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ യാത്രചെയ്തിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്നു ജ്യുവൽ. എന്നാൽ ഏറെ പ്രിയങ്കരനായിരുന്ന ജ്യുവൽ തന്റെ ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി യാത്രയാകുകയായിരുന്നു.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിലായിരുന്നു സംസ്കാരം നടന്നത്. ജ്യുവലിന്റെ വല്ല്യപ്പച്ചന്മാരും അമ്മച്ചിമാരുമാണ് അന്ത്യയാത്രയാക്കിയത്.
https://www.facebook.com/Malayalivartha