പ്രവാസികളെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം പറഞ്ഞപ്പോൾ കോടതി പറഞ്ഞത്; കേരളം തയ്യാറെങ്കിൽ ആലോചിച്ചുകൂടെ?

സ്വന്തം നാട്ടിലേക്ക് തിരികെ എതാൻ ആഗ്രഹിക്കുന്ന അതായത് കുടുങ്ങിപ്പോയ പ്രവാസികൾക്ക് കുടുക്കിട്ട് കേന്ദ്രം. കേരളം തയ്യാറായിട്ടും കേന്ദ്രത്തിൽ നിന്ന് തുടരുന്ന അനിശ്ചിതത്വത്തിൽ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ല എന്നുതന്നെയാണ് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാൻ നിലവിൽ പദ്ധതിയില്ല എന്നും കേന്ദ്രം വെളിപ്പെടുത്തുകയുണ്ടായി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാകില്ല.
ഇത്തരത്തിൽ നിരീക്ഷണം നടത്തി കാലയളവ് പൂർത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്. ഇത്തരം സാഹചര്യമായതിനാൽ എല്ലാ രാജ്യങ്ങളും വീസാ കാലാവധി നീട്ടുകയും ചെയ്തിരിക്കുകയാണ്. ആയതിനാൽ തന്നെ വിദേശത്തുള്ള പ്രവാസികളുടെ വീസാ കാലാവധി തീരുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രത്തോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്. ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാതെ അവിടേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കഴിയില്ല എന്നാണ് വ്യക്തമാക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.
എന്നാൽ പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറാണെങ്കിൽ അക്കാര്യം ആലോചിച്ചു കൂടെ എന്നായിരുന്നു കേന്ദ്രത്തോട് കോടതി ചോദ്യം ഉന്നയിച്ചത്. ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റിവയ്ക്കുകയുണ്ടായി. അതോടപ്പം തന്നെ ഏറെ ആശങ്കയിലാണ് പ്രവാസികൾ ഏവരും എന്നതും ഏവരും പരിഗണിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha