കൊറോണ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ 50 വയസുകഴിഞ്ഞവരെ നാട്ടിലേക്ക് അയക്കാൻ ഒരുങ്ങി യുഎഇ; നാളുകൾ കഠിനമാകുന്നു

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ 50 വയസു കഴിഞ്ഞ പ്രവാസികളായ തൊഴിലാളികളെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാമെന്ന് അബുദാബി എക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തുടർന്ന് ഇവർക്ക് യാത്രാ ചെലവുകൾ അടക്കം തൊഴിൽ ഉടമകൾ നൽകണം. ജീവനക്കാർക്ക് ആവശ്യമായ അവധി നൽകാനും കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. അതോടൊപ്പം തന്നെ കൊറോണ പടരുന്ന പശ്ചാത്തലത്തിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 50 വയസിന് മുകളിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അറിയാൻ അബുദാബിയിലെ കമ്പനികളിൽ സർവേ ആരംഭിച്ചിരുന്നു.
എന്നാൽ യു.എ.ഇയിൽ നിലനിൽക്കുന്ന തൊഴിൽ അവകാശങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് അടക്കം നൽകിയാണ് ജീവനക്കാർക്ക് മടങ്ങാനുള്ള അവസരം ഒരുക്കാൻ പോകുന്നത്. എന്നാൽത്തന്നെയും കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് പരിശോധനയ്ക്കായി എത്താമെന്നും വിസ മാനദണ്ഡങ്ങൾ ഒന്നും തന്നെ പ്രശ്നമല്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുസാഫ 12, മുസാഫ 43 എന്നിവിടങ്ങളിലാണ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ തയ്യാറാക്കിയത് എന്നാണ് വ്യക്തമാക്കുന്നത്. രണ്ട് സ്ഥലങ്ങളിൽ കൊവിഡ് പരിശോധന സംവിധാനങ്ങളും ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്.
അതോടപ്പം തന്നെ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഗൾഫിൽ കോവിഡ് മരണം 140 ആയി. ഒമാനില്‍ ഇന്ന് ഒരാൾ മരിച്ചതായി റിപ്പോർട്ട്. ഇതിനോടകം തന്നെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ 66 വയസുള്ള പ്രവാസിയാണ് കോവിഡ് ബാധിച്ച് ഇന്ന് ഒമാനിൽ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. സൗദിയിൽ നാലും യു.എ.ഇയിൽ രണ്ടും പേർ ഇന്നലെ മരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha