കോവിഡ്; ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് സേവനം ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം. ഒമാനിലെ ആറാമത്തെ കോവിഡ് മരണമാണിത്.
40 വര്‍ഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി നഗരസമധ്യത്തിലെ ഹാനി ക്ലിനിക്ക് ഉടമയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിച്ചിരുന്ന സ്ഥലമാണ് ഇദ്ദേഹത്തിന്റെ ക്ലിനിക്ക്. അതിനാല്‍ ജനകീയ ഡോക്ടര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറഞ്ഞ വരുമാനക്കാരും ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തിന്റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്. ഇദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചതായി പത്ത് ദിവസം മുമ്ബ് വ്യാജ പ്രചരണം നടന്നിരുന്നു. വല്‍സലാ നായരാണ് ഭാര്യ.
https://www.facebook.com/Malayalivartha