പ്രവാസികളെ പ്രതീക്ഷകള്‍ക്കെല്ലാം കരിനിഴല്‍ വീഴ്തി; വിദേശകാര്യ സഹമന്ത്രിയുടെ വിശദീകരണം; പവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നെന്നാണ് വിശദീകരണം

പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യ സഹമന്ത്രിയുടെ വിശദീകരണം, പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെപ്പോലെ തന്നെ കേന്ദ്രത്തിനും പ്രവാസികളുടെ കാര്യത്തില്‍ കരുതലുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെന്ന തരത്തില്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പരക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. രാജ്യത്തിന് പുറത്തുള്ള പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും അന്യസംസ്ഥാനങ്ങളില്‍ കഴിയുന്നവരും ഇതേ ആവശ്യവുമായി എത്തും. അത്തരമൊരു സാഹചര്യം ലോക്ക്ഡൗണ്‍ ലംഘനങ്ങളിലേക്കാണ് വഴി വെക്കുക. മറ്റാരു രാജ്യത്ത് സൗകര്യം ഏര്‍പ്പെടുത്തുന്നത് ആ രാജ്യത്തിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ സാധിക്കൂ. പ്രവാസികളുടെ ക്ഷേമത്തിനായി അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ് രാഷട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. ഇന്ത്യയുടെ സഹായ വാഗ്ദാനം യുഎഇയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ദുബായില്‍ സൗകര്യം ഒരുക്കാന്‍ അനുമതി കിട്ടി.
അതിന്റെ ഭാഗമായി 70 മുറികള്‍ ഉള്ള ഹോട്ടല്‍ ഏറ്റെടുത്തിട്ടുണ്ട്. അധികം ആള്‍ക്കാരോടൊപ്പം താമസിക്കുന്ന രോഗ ബാധിതരെയും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ക്വാറന്റൈനിലേക്ക് മാറ്റുന്നതിന് കാലതാമസം നേരിടുന്നവരെയും രോഗബാധ സ്ഥിരീകരിച്ചവരേയും പാര്‍പ്പിക്കാനാണ് തീരുമാനം. ഇത് വിപുലീകരിക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കുവൈത്തിലേക്ക് ഒരു മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൂടാതെ യു എ ഇയിലേക്കും ഒമാനിലേക്കും ഗുളികകള്‍ നല്‍കിയിട്ടുണ്ട്. പ്രവാസികളെ സഹായിക്കാനുള്ള നമ്മുടെ സന്നദ്ധത പ്രകടിപ്പിക്കാന്‍ മാത്രമേ നിലവില്‍ കേന്ദ്രത്തിന് കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha