ഇനി പ്രവാസികളെ യുഎഇ കാക്കും, ഇത് പ്രവാസമണ്ണിന്റെ വാക്ക്; വിഡില്‍ ജീവന്‍ നഷ്ടമായവരുടെ കുടംബത്തിന് സഹായമായി അറബ് രാഷ്ട്രം, അന്നം നൽകുന്ന മണ്ണ്

യു എ ഇയിൽ കൊറോണ മൂലം മരിക്കുന്ന വിദേശികളുടെ കുടുംബത്തിന്റെ അവശ്യചെലവുകൾ എമിറേറ്റ്സ് റെഡ് ക്രസന്റ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ് യാന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം കൈകൊണ്ടത് തന്നെ. അതോടൊപ്പം തന്നെ കുടുംബം യു എ ഇയിലുണ്ടെങ്കിൽ എല്ലാ രാജ്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് യു എ ഇ സർക്കാർ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി. കോറോണയിൽ ജീവന്‍ നഷ്ടമായവരുടെ കുടംബത്തിന് സഹായമായി 'നിങ്ങൾ നിങ്ങളുടെ കുടുംബത്തിനൊപ്പം തന്നെയാണ്' എന്ന പദ്ധതിക്ക് ദുബായ് റെഡ്ക്രസന്‍റ് വ്യക്തമാക്കിയത്. ഈ പദ്ധതിപ്രകാരമാണ് കുടുമ്പങ്ങൾക്ക് ആശ്രയം ഒരുക്കുക.
അതോടൊപ്പം തന്നെ കൊറോണ കാരണം കുടുബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ കരുത്തേകുവാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും വ്യക്തമാക്കി. കൊറോണ മൂലം മരണം അവരുടെ കുടുംബത്തിലുണ്ടാക്കിയേക്കാവുന്ന ആഘാതം മറികടക്കാനാവണം ഇത് ഉപകാരപ്രദമാകുക. ഇതിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ദുഃഖത്തിൽ നിന്ന് കരകയറാന്‍ പ്രാപ്തമാക്കുന്ന എല്ലാ സഹായവും എമിറേറ്റ്സ് റെഡ് ക്രസന്റ് അവര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം യുഎഇയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സാമൂഹിക ചുറ്റുപാടും ജീവിത സാഹചര്യങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് അല്‍ ഫലാഹി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ രാജ്യത്ത് കോറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും ഉറപ്പാക്കുന്നതിനും റെഡ് ക്രസന്റ് നിര്‍ണായക പങ്കുവഹിക്കുകയാണ്.
അതേസമയം ഇതിനോടകം തന്നെ യുഎഇയില്‍ 6,302പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇന്നലെ മാത്രം നാല് പ്രവാസികളാണ് യുഎഇഇയിൽ മരിച്ചത്. ഇതോടുകൂടി യുഎഇയിൽ മാത്രം ഏഴ് മലയാളികളാണ് കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്.സൗദിയിൽ രണ്ടും ഒമാനിൽ ഒരു മലയാളിയുമാണ് മരിച്ചത്. കുവൈറ്റിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കവിയാറായി.
https://www.facebook.com/Malayalivartha