ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍സാദ്ധ്യതയുള്ളവരുടെ പട്ടിക...

ഇന്ത്യയിലേക്ക് മടങ്ങാന്‍താല്പര്യമുള്ള പ്രവാസി മലയാളികളെ അധിക കാലതാമസം കൂടാതെ തിരികെ കൊണ്ടുവരേണ്ടിവരും. യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍, ബെഹ്റിന്‍എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍മലയാളികള്‍തിരികെ എത്താന്‍സാദ്ധ്യതയുള്ളത്. ഇതിന് മുഖ്യമായി ഉപയോഗിക്കാന്‍വിമാനങ്ങളാണെങ്കിലും കപ്പലുകള്‍ക്കും സാദ്ധ്യതയുണ്ട്. ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍നമുക്ക് ഈ മോശമായ സാഹചര്യത്തെയും അതിജീവിച്ച് വലിയ പരിക്കുകളില്ലാതെ മുന്നോട്ടു പോകാന്‍കഴിയും. എന്നാൽ ഗള്‍ഫ് മേഖലയില്‍ നിന്നും പ്രവാസികളെ കൊണ്ടുവരുന്നതിന് എടുക്കപ്പെടേണ്ട അടിസ്ഥാന തയ്യാറെടുപ്പുകള്‍ ഏതൊക്കെ എന്നെന്നും നിങ്ങൾക്കറിയാമോ ?
സ്റ്റെപ്പ് 1 തരംതിരിക്കല്‍
ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍സാദ്ധ്യതയുള്ളവരുടെ പട്ടിക
1. കോവിഡ് ബാധിതര്‍ (ചികിത്സയ്ക്കുശേഷം അസുഖം ഭേദപ്പെട്ടവര്‍).
2. കോവിഡ് ബാധിതരുമായി ഇടപഴകിയവര്‍(പരിശോധിച്ച് കോവിഡ് ഇല്ലായെന്ന് ഉറപ്പുവരുത്തണം).
3. ഗര്‍ഭിണികള്‍
4. പ്രായം ചെന്നവര്‍(വിവിധ അസുഖങ്ങളാല്‍കഷ്ടപ്പെടുന്നവര്‍)
5. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍- പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയെഴുതി നാട്ടിലേക്ക് തിരികെ പോകാനാഗ്രഹിക്കുന്നവര്‍.
6. ഗള്‍ഫില്‍ഭര്‍ത്തൃവിസയില്‍താമസിക്കുന്ന ജോലിയില്ലാത്ത ഹൗസ് വൈഫ്സ്.
7. വിസിറ്റ് വിസയിലുള്ളവര്‍
8. കൂട്ടമായി താമസിക്കുന്നവര്‍(ലേബര്‍ക്യാമ്പിലും മറ്റും താമസിക്കുന്നവര്‍)
9. സാമൂഹ്യ അകലം പാലിക്കാന്‍അസൗകര്യമുള്ളവര്‍
10. സ്വഭാവിക അവധിക്കാലം അനുസരിച്ച് നാട്ടില്‍പോകേണ്ടവര്‍
11. ഗള്‍ഫില്‍നില്‍ക്കുമ്പോള്‍ചെലവുകള്‍താങ്ങാന്‍കഴിയാത്തതിനാല്‍കുട്ടികളെയും
കുടുംബത്തെയും നാട്ടിലേക്ക് തിരികെ അയക്കണമെന്ന് കരുതുന്നവര്‍.
12. ജോലി നഷ്ടപ്പെടാന്‍സാദ്ധ്യതയുള്ളവര്‍
13. ബിസിനസ് നിര്‍ത്തിപ്പോകാന്‍ആഗ്രഹിക്കുന്നവര്‍.
14. നാടുകടത്തപ്പെടുന്നവര്‍
15. ഗള്‍ഫ് ജീവിതം മതിയാക്കി മടങ്ങാനാഗ്രഹിക്കുന്നവര്‍
16. മറ്റുള്ളവര്‍
സ്റ്റെപ്പ് 2
1. ഓരോ എമറൈറ്റ്സിനും മുകളില്‍പറഞ്ഞിരിക്കുന്ന വിഭാഗത്തിലുള്ളവരെ തിരിച്ചറിയുക.
2. അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും പരിഭ്രമങ്ങള്‍ഒഴിവാക്കുന്നതിനും ആവശ്യവും അനുയോജ്യവുമായ കൗണ്‍സിലിംഗ് നടത്തുക.
3. ഇവര്‍ക്ക് അസുഖമില്ലായെന്ന് ഉറപ്പുവരുത്തുന്നതിനും യാത്ര ചെയ്യുന്നതിനും വേണ്ട നടപടിക്രമങ്ങള്‍പൂര്‍ത്തീകരിക്കുക.
4. മുന്‍ഗണനാക്രമത്തില്‍ഇതില്‍നിന്നും തിരികെകൊണ്ടുവരേണ്ടവരുടെ പട്ടിക തയ്യാറാക്കുക.
5. എല്ലാവരുടെയും കൈവശം യാത്രാരേഖകള്‍, പാസ്പോര്‍ട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ ഔട്ട്പാസില്‍കടന്നുവരാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ട ക്രമീകരണങ്ങള്‍പൂര്‍ത്തീകരിക്കുക.
6. മെഡിക്കല്‍സജ്ജീകരണങ്ങള്‍, പ്രവന്‍റീവ് മെഡിസിന്‍എന്നിവ ഉറപ്പുവരുത്തുക.
7. കേരളത്തിലേക്ക് എത്ര ഫ്ളൈറ്റുകള്‍ഓരോ ദിവസവും കിട്ടുമെന്നും സര്‍വീസ് ലഭിക്കുമെന്നും അതില്‍കൊണ്ടുവരേണ്ട യാത്രക്കാരുടെ ലിസ്റ്റ് മുന്‍ഗണനാ ക്രമത്തില്‍തയ്യാറാക്കുക.
8. കേരളത്തിലെത്തിയാല്‍എയര്‍പോര്‍ട്ട്, എമിഗ്രേഷന്‍, സെക്യൂറ്റിചെക്കിംഗ് മറ്റുവേണ്ട കാര്യങ്ങള്‍പരിശോധിച്ചു നടപ്പിലാക്കുക
9. കപ്പല്‍ മുഖാന്തരം ഇവരെ നാട്ടിലെത്തിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ഷിപ്പിംഗ് കമ്പനികള്‍, നേവി, പോര്‍ട്ട് ട്രസ്റ്റ്, റിസ്ക്ക് മാനേജ്മെന്‍റ്, കോസ്റ്റ് ഗാര്‍ഡ്, ഹാര്‍ബര്‍പൊലീസ്, പോര്‍ട്ട് എമിഗ്രേഷന്‍, സെക്യൂരിറ്റി, പോര്‍ട്ട് ഹെല്‍ത്ത് തുടങ്ങിയ കടല്‍മാര്‍ഗ യാത്രയ്ക്കാവശ്യമായ എല്ലാവിധ ഘടകങ്ങളും കോര്‍ത്തിണക്കുക. ഇതിനുവേണ്ടി നല്‍കാനുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍.
വിദേശത്തുനിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍നാട്ടിലേക്ക്
മടങ്ങാന്‍സാദ്ധ്യതയുണ്ട്. അവര്‍ക്കാവശ്യമായ
പഠന സൗകര്യങ്ങള്‍ഇവിടെ ഒരുക്കണം.
https://www.facebook.com/Malayalivartha