പ്രവാസികൾക്ക് കൈത്താങ്ങായി മലയാളിവ്യവസായി ; പ്രവാസികളെ താൻ നാട്ടിലെത്തിക്കാമെന്നും അവരുടെ ചെലവുകൾ പൂർണമായും താൻ വഹിക്കാമെന്നും എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായ ആര്. ഹരികുമാർ

കോവിഡ് -19 വിതയ്ക്കുന്ന ഭയത്തിന്റെ വിത്തിനെക്കുറിച്ച് നമ്മൾ പറഞ്ഞു മടുത്തു. ആ ഭയത്തിൽ നിന്നും പ്രവാസികളെ ഏതുവിധേനയും നാട്ടിലെത്തിക്കാൻ ഉള്ള ആവശ്യവും ശക്തമായി ഉയരുകയാണ്. കേരളവും തങ്ങൾ പ്രവാസികളെ സ്വീകരിക്കാൻ പൂർണ സജ്ജരാണ് എന്ന് അറിയിച്ചു.എങ്കിലും കേന്ദ്രവും സുപ്രീം കോടതി തന്നെയും കൈ മലർത്തുന്ന സാഹചര്യമാണ് നിലവിൽ. പറഞ്ഞു പ്രതീക്ഷകൾ നൽകിയും വാഗ്ദാനങ്ങൾ നൽകിയും ഒരു സമൂഹത്തെയാകെ ഇപ്പോൾ പറഞ്ഞു പറ്റിക്കുന്നതിനു തുല്യമായിരിക്കുകയാണ്.
ആകെ മാനസിക സമ്മര്‍ദങ്ങളിൽ അടിപ്പെട്ട് കഴിയുന്ന സാഹചര്യം.എന്നാൽ ഈ സമയത്തും ഒറ്റപ്പെട്ട തുരുത്തിലെങ്കിലും നന്മകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
‘വിമാനം അനുവദിക്കുകയാണെങ്കില്‍ യാത്രാക്കൂലി ഉൾപ്പെടെ സർവ ചെലവും വഹിച്ച് തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ തയാറായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി വ്യവസായി ആർ ഹരികുമാർ . സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാതെ തൊഴിലാളികളുടെ ക്വാറൻറീന് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ നോക്കാനും കുടുംബത്തെ സംരക്ഷിക്കാനും താൻ ഒരുക്കമാണ്’ -കോവിഡ് തീർത്ത പ്രതിസന്ധികാലത്ത് നൂറുകണക്കിന് മലയാളി കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന ഇൗ വാക്കുകൾ എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായ ആര്. ഹരികുമാറാണ് പറഞ്ഞത്.
രാജ്യാന്തര സർവിസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്ന നിലവിലെ അവസ്ഥയിലും നിലപാടിന് മാറ്റമിെല്ലന്ന് അദ്ദേഹം ‘
ആവർത്തിച്ചു. ഇന്ത്യയിലും ഗള്‍ഫിലും കോവിഡ്-19 വ്യാപനം തുടങ്ങുന്ന സമയത്ത് പ്രവാസി വ്യവസായിയും റാസല്‍ഖൈമ ആസ്ഥാനമായുള്ള എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ ആര്. ഹരികുമാര്‍ കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ ഷാർജയിൽ തന്നെയായിരുന്നു.
കോവിഡിനെ നേരിടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പ്രശംസിക്കുന്ന ഇദ്ദേഹത്തിന്, എന്നാല്‍ പ്രവാസികളുടെ പ്രശ്നങ്ങളോട് മുഖംതിരിക്കുന്നതിൽ അൽപം നീരസമുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ പ്രവാസികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് കുറേക്കൂടി സജീവമായ ഇടപെടലുകളാണ് ഹരികുമാർ പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിലെ 11 ശാഖകളിലായി ആയിരത്തോളം ജീവനക്കാരാണ് എെലെറ്റില് പ്രവര്‍ത്തിക്കുന്നത്. ജോർഡനിലും കോയമ്പത്തൂരിലുമായുള്ള ബ്രാഞ്ചുകളില്‍ എണ്ണൂറോളം തൊഴിലാളികള്‍ വേറെയുമുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.കോവിഡ് കാലത്ത് പ്രൊഡക്ഷനെപ്പറ്റിയോ ലാഭത്തെപ്പറ്റിയോ അല്ല ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. ജീവനക്കാര്‍ക്ക് ജൂണ്‍ മാസം വരെയുള്ള ശമ്പളം ഇതിനകം ഉറപ്പുവരുത്തിക്കഴിഞ്ഞു. വെക്കേഷന് പോയി തിരിച്ചുവരാനാകാതെ നാട്ടിലുള്ളവര്‍ക്കും ഇത് ലഭിക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുൾപ്പെടെ വിവിധ എമിറേറ്റ്സുകളിലെ ജീവനക്കാരുടെ ദൈനംദിന കാര്യങ്ങളും ആരോഗ്യപരിരക്ഷയും ഹരികുമാര്തന്നെ ഓരോ ദിവസവും നേരിട്ട് ഉറപ്പുവരുത്തുന്നുണ്ട്. എല്ലാവര്ക്കും പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നുണ്ട്.
ഐസൊലേഷനിലും ക്വാറൻറീനിലുമുള്ള തൊഴിലാളികളുടെ സർവ കാര്യങ്ങളും കമ്പനിതന്നെയാണ് നോക്കുന്നത്. കമ്പനിയിലെ ജീവനക്കാരില്‍ അഞ്ചു ശതമാനത്തോളം അറുപത് വയസ്സു പിന്നിട്ടവരാണ്. അവരെക്കുറിച്ച് മാത്രമാണ് അൽപമെങ്കിലും ആശങ്കയെന്നും ഹരികുമാർ പറഞ്ഞു. മാനസികമായ പിന്തുണ ലഭിക്കാൻ നാട്ടിലുള്ള കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മാനുഷിക പരിഗണനെവച്ച് പ്രായമായവരെയെങ്കിലും ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. വിമാനയാത്രക്ക് സര്‍ക്കാര്‍ അനുമതി നല്കിയാല് ഉടൻ ജീവനക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കും. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കും.
പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ ഇവരില്‍ തിരിച്ചുവരാന്‍ കഴിയുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കും. അതിന് സാധിക്കാത്തവര്‍ക്ക് നാട്ടിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും. കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ഒരു തൊഴിലാളിയെയും കൈവിടില്ലെന്നും ഹരികുമാർ ഉറപ്പുനൽകുന്നു. ഇവിടെ യു.എ.ഇ സര്‍ക്കാര്‍ വിദേശ തൊഴിലാളികളുടെ കാര്യത്തിലും വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. രോഗവിവരമറിയിച്ചാല് 20 മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ഇവിടുണ്ട്.
വിദേശ തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്നതിലും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യു.എ.ഇ സന്നദ്ധമാണ്. എന്നാല്‍, ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് തൊഴിലാളികളുടെ പരിരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര പിന്തുണ കിട്ടുന്നിെല്ലന്ന് ഹരികുമാർ പറഞ്ഞു. കോവിഡ് ബാധിതരെ സഹായിക്കാന്‍ യു.എ.ഇയിലെ പ്രവാസി സംഘടനകൾക്കും വ്യക്തികൾക്കുമൊക്കെയായി 30 ലക്ഷം രൂപയാണ് ഈ മാസം കമ്പനി കൈമാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha