ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട, യുഎഇ ആറുമാസ വിസ നല്‍കും; എരിയുന്ന പ്രവാസികളുടെ നെഞ്ചിൽ കുളിർ മഴയായി ആ വാർത്ത, ആ കണ്ണുനീർ യുഎഇ തുടച്ചുമാറ്റും

അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനം തുടരുന്ന പക്ഷം അത് പ്രവാസികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല. ഇതേതുടർന്ന് പലർക്കും നാട്ടിലേക്ക് എത്തിച്ചേരാനാണ് ആഗ്രഹം. എന്നാൽ ലോക് ഡൗൺ ആയതിൽ പിന്നെ വിമാന സർവീസുകൾ പോലും നിലച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ ഏറെ കഷ്ടപ്പാടുകളിലൂടെയും മാനസിക സംഘർഷത്തിലൂടെയുമാണ് നമ്മുടെ പ്രവാസികൾ കടന്നുപോകുന്നത്. ഒപ്പം ജോലിയും കൂലിയും ഇല്ലാതെ ഇനിയുള്ള ഭാവിയെ ഓർത്ത് കഴിയുന്ന പ്രവാസികൾ അനവധിയാണ്. വിസ കാലാവധി കഴിഞ്ഞവർ, നാട്ടിലെത്തിയവർ എല്ലാവരും തന്നെ ഇനിയെന്ത് എന്ന ആശങ്കയിലാണ്. അവർക്കെല്ലാം സന്തോഷ വാർത്തയാണ് യുഎഇ വെളിപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാവുന്നവവര്‍ക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് റിപ്പോർട്ട്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് മാസമോ ആറ് മാസമോ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇങ്ങനെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി കൊറോണ വ്യാപനത്തിലൂടെ ഉണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടമാകുന്നവര്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.
അതോടൊപ്പം തന്നെ ആറ് മാസത്തിന് ശേഷം നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ജോലിയില്‍ തിരികെ എടുക്കാനമെന്ന് നിർദ്ദേശിക്കുകയാണെങ്കിൽ അവിടെത്തന്നെ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടം ഭയക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നടപടി കൂടിയാണിത്. എന്നാൽ സ്വകാര്യ മേഖലയിലെ കമ്പനികള്‍ തൊഴിലാളികളുമായി ധാരണയുണ്ടാക്കാതെ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്നും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ ഭാഗമായി പ്രതിസന്ധിയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും വന്‍ തൊഴില്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ശമ്പളത്തില്‍ കുറവ് വരുത്താനും അവധി നല്‍കാനുമൊക്കെ നിരവധി രാജ്യങ്ങള്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം തന്നെ പ്രവാസികളെ അലട്ടുന്ന കോറോണയെന്ന മഹാമാരിയിൽ മാനസികമായി തകര്ന്ന പ്രവാസികളെയും കാണുവാൻ സാധിക്കും. കൊറോണ ഭീതിയിൽ കഴിയുന്ന പ്രവാസികൾ ചെറിയ തുമ്മലിനും തൊണ്ടവേദനയ്ക്കുപോലും സ്വയംഹൂതി ചെയ്യുന്നത് അവസ്ഥയും ഉരുവായിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് യുഎഇയുടെ സന്തോഷ വാർത്ത ഒരു ആശ്വാസമായി തീരുന്നത്.
https://www.facebook.com/Malayalivartha