സൗദിയിൽ ലേബർ ക്യാമ്പുകൾ പൊളിച്ചുമാറ്റി; നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടക്കുകയും ചെയ്തു, സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി

കൊറോണ വ്യാപനത്തിന്റെ ഭാഗമായി കർശനമായ നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ പുലർത്തിപ്പോരുന്നത്. ഇത്തരം സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിൽ കൂട്ടമായി താമസിക്കുന്ന പ്രവാസികളെയും കൂടുതൽ പരിശോധനകളിലേക്ക് വിധേയമാക്കുകയാണ്. എന്നാൽ സൗദി നിയമം കടുപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
കൊറോണ വ്യാപനം നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സൗദിയിയിലെ ലേബര്‍ ക്യാമ്പ് പൊളിച്ചുമാറ്റി. അതോടൊപ്പം തന്നെ അബഹയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലുകൾ ഒന്നുമില്ലാതെ പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന കെട്ടിടമാണ് അസീര്‍ നഗരസഭ പൊളിച്ചത്.
സൗദിയിൽ അസീറിലെ ലേബര്‍ ക്യാമ്പില്‍ വെറും 18 മുറികളിലായി നൂറിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ർന്നാൽ തന്നെയും തൊഴിലാളികളെ മറ്റ് കെട്ടിടങ്ങളിലേക്ക് സുരക്ഷിതാമായി മാറ്റിപ്പാര്‍പ്പിച്ച ശേഷമായിരുന്നു നഗരസഭയുടെ ഇത്തരത്തിലുള്ള നടപടി. അബഹ നഗരമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളിലും തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുകയായിരുന്നു. ഈ ലേബർ ക്യാമ്പുകളിൽ പൊതുശുചിത്വ മാനദണ്ഡങ്ങളും ആരോഗ്യ വ്യവസ്ഥകളും പാലിച്ചിരുന്നതുമില്ല.
അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത് തന്നെ. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് രോഗവ്യാപനമുണ്ടായതോടെയാണ് നടപടികളിലേക്ക് കടന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha