Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവരാണോ നിങ്ങള്‍; ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാട്ടിലെത്താനാകില്ല; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

06 MAY 2020 08:22 AM IST
മലയാളി വാര്‍ത്ത

വിദേശത്തുനിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ നാട്ടിലെത്തിമ്പോള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് കേന്ദ്രം മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 14 ദിവസം ആശുപത്രികളിലോ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലോ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്നാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ഇത് യാത്രയ്ക്കുമുമ്പ് രേഖാമൂലം ഉറപ്പുനല്‍കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ നാട്ടിലേക്കുവരാന്‍ അനുവദിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി. യാത്ര പുറപ്പെടുംമുമ്പും ഇവര്‍ പരിശോധനക്ക് വിധേയരാകണം


ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

* വിദേശരാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെയേ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കൂ

* കോവിഡില്ലെന്ന് തെളിയുന്നവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കൂ

* ദുരിതത്തില്‍പ്പെട്ടവര്‍, തൊഴിലാളികള്‍, വിസാ കാലാവധി തീരുന്നവര്‍, ചെറിയ കാലയളവുള്ള വിസകളുമായിപ്പോയവര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ബന്ധുക്കള്‍ക്ക് മരിച്ചവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ഹോസ്റ്റലുകള്‍ അടച്ച വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മടക്കയാത്ര അനുവദിക്കുക

* രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര്, തൊഴില്‍, മൊബൈല്‍നമ്പര്‍, നാട്ടിലെ വിലാസം തുടങ്ങിയവ വിദേശകാര്യമന്ത്രാലയം ശേഖരിച്ച് അതതു സംസ്ഥാനങ്ങള്‍ക്കു നല്‍കും.

* സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്രയെന്ന് ഉറപ്പ് നല്‍കണം

* യാത്ര പുറപ്പെടുംമുമ്പ് ആരോഗ്യച്ചട്ടം അനുസരിച്ച് തെര്‍മല്‍പരിശോധന നടത്തും. വിമാനത്തിനുള്ളിലും കപ്പലിനുള്ളിലും ആരോഗ്യമന്ത്രാലയത്തിന്റെ ആരോഗ്യച്ചട്ടം പാലിക്കണം. മുഖാവരണം ധരിക്കണം. ശുചിത്വം പാലിക്കണം.

* നാട്ടിലെത്തിയാലുടന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം.

* ഇറങ്ങുന്ന വിമാനത്താവളങ്ങളില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സക്കായി കൊണ്ടുപോകും.

* മറ്റുള്ളവരെ ആശുപത്രികളിലോ സംസ്ഥാനസര്‍ക്കാരുകള്‍ ഒരുക്കുന്ന സംവിധാനങ്ങളിലോ സമ്പര്‍ക്കവിലക്കിലാക്കും.

* 14 ദിവസത്തെ സമ്പര്‍ക്കവിലക്കിനുശേഷം പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടാല്‍ വീടുകളിലേക്ക് മടങ്ങാം. ഇവര്‍ 14 ദിവസം വീട്ടിലും ജാഗ്രതയില്‍ കഴിയണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (21 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends