യു എ ഇ യുടെ അഭ്യർത്ഥന ഇന്ത്യ കേട്ടു; മെഡിക്കൽ സംഘത്തെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ദുബൈയിലെത്തി പറന്നിറങ്ങിയത് 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം

ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരെ യു എഇ യിലേക്ക് അയക്കണമെന്ന് കുറച്ചു നാൾ മുൻപ് യു എ ഇ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കു ക്ഷാമം നേരിട്ടതിനാലായിരുന്നു ഇത്.എന്നാൽ ഇന്ത്യയുടെ സാഹചര്യം കണക്കിലെടുത്തു മാത്രമേ ഈ ഒരു വിഷയത്തിൽ തീരുമാനമെടുക്കൂ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഇപ്പോഴിതാ യു എ ഇ യുടെ അഭ്യർത്ഥന ഇന്ത്യ മുഖവിലയ്ക്കെടുത്തിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള മാലാഖമാരെയും വഹിച്ചുള്ള ആദ്യ വിമാനം ദുബൈയിലിറങ്ങിയിരിക്കുകയാണ്. . യു.എ.ഇയിലെ കോവിഡ് പരിചരണത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കാൻ 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘമാണ് എത്തിയത്. ആസ്റ്റർ ഗ്രൂപ്പിെൻറ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബംഗളൂരുവിൽ നിന്ന് ചാർേട്ടഡ് വിമാനത്തിൽ സംഘം പുറപ്പെട്ടത്. യു്.എ.ഇ സമയം രാത്രി 8.20 ന് ഇവർ ദുെബെയിൽ വിമാനമിറങ്ങി. നാട്ടിലെത്തി കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കണെമന്ന യു.എ.ഇയുടെ അഭ്യർഥന മാനിച്ചാണ് നഴ്സുമാർക്ക് ഇന്ത്യ അനുമതി നൽകിയത്.സംഘത്തിലെ 25ഒാളം പേർ യു.എ.ഇയിൽ ജോലി ചെയ്തിരുന്നവരും നാട്ടിൽ അവധിക്കെത്തി കുടുങ്ങിയവരുമാണ്. ഇവർക്ക് പുറമെ ഇന്ത്യയിലെ വിവിധ ആസ്റ്റർ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന 60 വിദഗ്ധ നഴ്സുമാരും ദുബൈയിലെത്തിയിട്ടുണ്ട്. കേരളം, കൊലാപൂർ, കർണാടക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരാണിവർ. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് യു.എ.ഇ സർക്കാർ തയാറാക്കിയ ഫീൽഡ് ആശുപത്രികളിലായിരിക്കും ഈ സംഘം സേവനം അനുഷ്ഠിക്കുക.
88 അംഗ ആരോഗ്യപ്രവർത്തകരെ അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏഴ് മെട്രിക് ടൺ മെഡിക്കൽ സഹായം യു.എ.ഇ ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു . പി.പി.ഇ കിറ്റ് ഉൾപ്പെടെ 7000 ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ മെഡിക്കൽ സഹായമാണ് യു.എ.ഇ കൈമാറിയത്. നേരത്തെ യു.എ.ഇയിൽ ജോലി ചെയ്തിരുന്ന നിരവധി നഴ്സുമാർ അവധിക്കു ഇന്ത്യയിലെത്തി പിന്നീട് തിരിച്ചുപോകാനാകാതെ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടമായി ഇവരെയും യു.എ.ഇയിൽ എത്തിക്കുമെന്ന് കരുതുന്നു. ഇന്ത്യക്കും യു.എ.ഇക്കും മനുഷ്യത്വത്തിനും ആരോഗ്യപ്രവർത്തകരുടെ സല്യൂട്ട് എന്ന് അഭിസംബോധന ചെയ്താണ് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് നഴ്സുമാരുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് സ്വാഗതം ചെയ്തത്. നിങ്ങളാണ് ഞങ്ങളുടെ ആശ്രയം. ഇന്ത്യ-യു.എ.ഇ സഹകരണം തുടരും എന്നും ട്വീറ്റിൽ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha
























