Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

നെഞ്ചു പിടയുന്ന കാഴ്ച; സൗദിയിലെ മോർച്ചറികളിൽ അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ

10 MAY 2020 01:17 PM IST
മലയാളി വാര്‍ത്ത

ലോക്‌ഡോൺ കാലത്തെ നൊമ്പരങ്ങളിൽ ഒരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് റിയാദിലും പരിസര പ്രദേശങ്ങളിലുമായി മാസങ്ങളായി മോർച്ചറികളിൽ കിടക്കുന്നത്.. കോവിഡ് മൂലം യാത്രാ വിമാനങ്ങളുടെ സർവീസ് റിയാദ്നിർത്തിയതാണ് ഇത്രയധികം മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതെ വന്നതിന് കാരണം. ഇതേതുടർന്ന് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ദാറുസ്സലാം എന്ന പേരിൽ ഉപസമിതി രൂപീകരിച്ചതായി കേരള മുസ്‍ലിം കൾചറൽ സെന്റർ (കെഎംസിസി) അറിയിച്ചിട്ടുണ്ട്.. ഓരോ മൃതദേഹങ്ങളുടെയും നടപടികൾ പൂർത്തിയാക്കി ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോവുകയോ ബന്ധുക്കളുടെയും ഇന്ത്യ–സൗദി അധികൃതരുടെയും അനുമതിയോടെ ഇവിടെ സംസ്കരിക്കുകയോ ചെയ്യുകഎന്നതാണ് സമിതിയുടെ ലക്ഷ്യം.

വ്യത്യസ്ത കാരണങ്ങളാല്‍ ആണെങ്കിൽ പോലും മാസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കിടക്കുന്നത് ദയനീയമായാ കാഴ്ചയാണ്. ഇവരുടെ കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിനു അറുതി വരുത്താൻ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണം. ‌സൗദിയിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വിമാനത്തിൽ മൃതദേഹങ്ങളും കൊണ്ടുപോകാൻ അനുവദിക്കണമെന്നും സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വാഭാവിക മരണം, ആത്മഹത്യ, അപകട മരണങ്ങള്‍ എന്നിങ്ങനെ മരണത്തിന്റെ സ്വഭാവമനുസരിച്ച് തയാറാക്കേണ്ട രേഖകളും വ്യത്യസ്തമാണ്. ഇതിനായി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച 15 വളണ്ടിയര്‍മാരാണ് ദൗത്യത്തില്‍ പങ്കാളികളാകുക. നജീബ് നെല്ലംകണ്ടി (ജനറല്‍ കണ്‍വീനര്‍), യു.പി ഇര്‍ഷാദ് (ജനറല്‍ കോര്‍ഡിനേറ്റര്‍), മുസ്തഫ പൊന്നംകോട്, ഷുക്കൂര്‍ തിരുരങ്ങാടി, ഫദല്‍ അല്‍റയാന്‍, ബഷീര്‍ വല്ലാഞ്ചിറ, ഫൈസല്‍ ചേളാരി, മഹബൂബ്, സമീര്‍ വെട്ടം, മുസ്തഫ മൂര്‍ക്കനാട്, ഷുക്കൂര്‍ വടക്കേമണ്ണ, ഷറഫു കണ്ണമംഗലം, ജാഫര്‍ കാളികാവ്, നജീബ് മമ്പാട് (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് സമിതി അംഗങ്ങള്‍.
മയ്യിത്ത് പരിപാലനം, മരണാനന്തര നടപടിക്രമങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, നഷ്ടപരിഹാരം, മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും സമിതി ബന്ധുക്കളെ സഹായിക്കാൻ സന്നദ്ധമാണെന്നും അറിയിച്ചതായി റിപ്പോർട്ടുകളുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (9 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (37 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (50 minutes ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (1 hour ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (6 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (7 hours ago)

Malayali Vartha Recommends