Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

"കഴിഞ്ഞ ദിവസം അഞ്ചു വയസ്സുളള ഒരു കുഞ്ഞ് ക്യാൻസർ ബാധിച്ച് മരണപ്പെട്ടു.അടുത്ത വിമാനത്തിൽ ആ കുഞ്ഞിൻെറ മൃതദേഹത്തിനോടപ്പം മാതാപിതാക്കൾക്കും യാത്രാനുമതി ബന്ധപ്പെട്ടവരോട് വിളിച്ച് പറഞ്ഞ് ശരിയാക്കി തരണം"; പ്രവാസികൾക്കായി ആ ശബ്ദം,അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

10 MAY 2020 03:14 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്കായി അവരുടെ വേദനകൾ അറിയുന്ന അവർക്കായി ശബ്‌ദിക്കുന്ന ഒരു ശബ്ദം. അതാണ് അഷ്‌റഫ് താമരശ്ശേരി. അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

വാക്കുകൾ ഇങ്ങനെ;

ബഹുമാനപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി V. മുരളീധരൻ അവർകൾക്ക്
ഒരു മലയാളി ആയതുകൊണ്ടും, കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ഒരാളായതുകൊണ്ടാ ണ് താങ്കൾക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതെന്ന് താങ്കൾ പറയുകയുണ്ടായി. ഞങ്ങൾക്കും അതിലഭിമാനമുണ്ട്,കേന്ദ്ര ഗവൺമെൻ്റിൻെറ ഒരു സുപ്രധാന വകുപ്പിൽ സഹമന്ത്രി ആയതിൽ,നമ്മുടെ ഭാരതത്തിൽ നിന്ന് ഏറ്റവും കൂടുതലാളുകൾ വിദേശത്ത് ജോലിചെയ്യുന്നവരിൽ ഏറ്റവുമധികപേരും നമ്മുടെ കേരളീയരാണ് വിദേശകാര്യ വകുപ്പിൻെറ സഹമന്ത്രിയായി അങ്ങയെ നിയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും,,അഭിമാനിക്കുന്നതും ഞങ്ങൾ പ്രവാസികൾ തന്നെയാണ്. മലയാളിയെന്ന പ്രിവിലേജിൽ കുറച്ച് കാര്യങ്ങൾ അങ്ങയെ ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ആദ്യം തന്നെ വന്ദേ ഭാരത് മിഷൻ പ്രവാസികൾക്ക് വേണ്ടി തുടങ്ങിയതിനെ അഭിനന്ദിക്കുന്നു. അതിനെ രക്ഷാദൗത്യം എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല,യാത്രാനുമതി നൽകിയെന്ന് പറയുന്നതാകും നല്ലത്.ഒരു പഴയ ചരിത്രത്തിലേക്ക് അങ്ങയെ കൂട്ടി കൊണ്ട് പോകുന്നു.കുവെെറ്റ് ഇറാക്ക് യുദ്ധം നടക്കുന്ന സമയം ഒന്നരലക്ഷത്തോളം ഇൻഡ്യക്കാർ അവിടെപ്പെട്ട് പോയിരുന്നു. ജോർഡാൻ വഴി അവരെ മുഴുവനും ഇൻഡ്യയിലെത്തിക്കുവാൻ സഹായിച്ചത് ഒരു മലയാളിയായ കേന്ദ്രമന്ത്രി ആയിരുന്നു. പേര് കെ.പി.ഉണ്ണിക്യഷ്ണൻ.അന്നും ഇന്നത്തെപ്പോലെ കുറെ മന്ത്രിമാരും,എം.പി മാരും കൊണ്ട് വരുന്ന യാത്രാക്കാരിൽ നിന്നും പെെസാ വാങ്ങണമെന്ന് വാദിച്ചിരുന്നു.പക്ഷെ മലയാളിയായ മുൻ കേന്ദ്രമന്ത്രിയുടെ പെെസാ വാങ്ങാൻ കഴിയില്ലയെന്ന നിശ്ചയദാർഢ്യത്തിൻെറ മുന്നിൽ മറ്റുളളവർക്കും വഴങ്ങേണ്ടി വന്നു.ഈ കാര്യം പതിറ്റാണ്ടുകാലമായി കേരളത്തിലും ഇൻഡ്യയിലും രാഷ്ട്രിയ പ്രവർത്തനം നടത്തുന്ന അങ്ങയെ ഓർമ്മപ്പെടുത്തേണ്ട ആവശ്യം ഇല്ലായെന്ന് എനിക്കറിയാം.

അധികാരം ജനങ്ങളെ സേവിക്കാനുളളതാണെന്ന് ശ്രീ കെ.പി ഉണ്ണിക്യഷ്ണൻ തെളിയിച്ചു.അതൊക്കെ കഴിഞ്ഞ കാര്യം.ഇനി പെെസാ ഇല്ലാത്തതിൻെറ പേരിൽ ഒരു പ്രവാസിയുടെയും നാട്ടിലേക്കുളള യാത്ര ഇവിടെ മുടങ്ങില്ല.അവരെ സഹായിക്കാൻ ഇവിടെ ഒരുപാട് നല്ല മനസ്സുളളവരും,മറ്റ് സാമൂഹിക സംഘടനകളുണ്ട്.ഇവിടെ അതല്ല വിഷയം അർഹരായ ആൾക്കാരെ നാട്ടിൽ കൊണ്ട് പോകുന്നതിന് അങ്ങയുടെയും എംബസ്സികളുടെയും സഹായം ഞങ്ങൾക്ക് ആവശ്യമുണ്ട്.ഒന്നും കൂടി ഞാൻ ആവർത്തിക്കുന്നു.ഇവിടെ തൊഴിൽ നഷ്ടപ്പെട്ടവർ,ഗർഭിണികളായ സ്ത്രീകൾ, പ്രായം ചെന്നവർ,അസുഖങ്ങൾ ബാധിച്ചവർ, അടിയന്തര ചികിത്സാ ആവശ്യമായവർ, നാട്ടിൽ അച്ഛൻ മരിച്ചിട്ട് ചെല്ലാൻ കഴിയാത്ത മകൾ,ഇവിടെ വെച്ച് മരണപ്പെട്ടുപോയ ഭർത്താവിൻെറ മൃതദേഹം നാട്ടിൽ അയച്ചിട്ട് അനാഥയായ കുടുംബം, പന്ത്രണ്ടും, പതിനഞ്ചും വയസ്സായ മക്കൾ മരിച്ചിട്ട് അവരുടെ അന്ത്യകർമ്മം,പോലും ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന മാതാപിതാക്കൾ, ഇനിയുമുണ്ട് ഒരുപാട് പേർ, എഴുതിയാൽ ഒടുങ്ങാത്തവിധം ദുരിതം അനുഭവിക്കുന്നവർ, ഇവരൊക്കെ തഴഞ്ഞിട്ട് ചില ആൾക്കാരുടെ പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ,ആരോഗ്യമുളളവർ,ഒരു പ്രശ്നവും ഇല്ലാത്തവർ കടന്ന് കൂടി കഴിഞ്ഞ വന്ദേ ഭാരത് മിഷൻെറ ആദ്യ ദൗത്യത്തിൽ. ഒന്ന് അന്വേഷിക്കണം,ഇവിടെ നിന്നും പോയ ഒരു സ്കൂൾ അധ്യാപകൻ ഒരു ചാനൻ അവതാരികക്ക് നൽകിയ വാക്കുകൾ അങ്ങയെയുടെ ശ്രദ്ധയിൽപ്പെട്ട് കാണുമല്ലോ ഉത്തരവാദിത്വപ്പെട്ട കസേരയിലിരിക്കുന്ന വ്യക്തിയെന്ന നിലയിൽ അങ്ങ് മറുപടി പറയണം.അർഹതയുളളവർ ആദ്യം പോകട്ടെ,ഇനിയെങ്കിലും പോകുന്ന യാത്രക്കാരുടെ Travel list Publish ചെയ്യണം.

അങ്ങ് അതിനുളള നിർദ്ദേശങ്ങൾ അതാത് എംബസ്സികൾക്ക് നൽകണം.അങ്ങ് കാണുന്നില്ലേ ആതുരശുശ്രൂഷ രംഗത്തുളളവർ,നമ്മുടെ പോലീസുകാർ, മറ്റ് സന്നദ്ധസംഘടനയിലുളളവർ ഉറക്കം കളഞ്ഞ് നമ്മുടെ ദേശത്തിന് വേണ്ടി പ്രവർത്തിക്കുന്നത്,ഈ സമയത്താണ് അധികാരസ്ഥാനങ്ങളിലുളളവർക്കും,പൊതുപ്രവർത്തകരും കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തിക്കേണ്ട സമയം.പിന്നെയുളള കാര്യം കോവിഡ് Test ൻെറ കാര്യമാണ്. തുടക്കം ഞാൻ പറഞ്ഞോണ്ടിരിക്കുന്ന കാര്യങ്ങളാണ്,ഇപ്പോൾ മാധ്യമ പ്രവർത്തകർക്കും മറ്റുളളവർക്കും ബോധ്യമായി കൊണ്ടിരിക്കുന്നത്.സ്രവം കൊടുത്തുളള Test ഓരോ യാത്രകാർക്കും നിർബന്ധമാക്കണം,അതു കഴിഞ്ഞ് Rapid Test ഉം മെഡിക്കൽ സ്ക്രീനിംഗ് Test കൾ ഒക്കെ Airport ൽ നടന്നോട്ടെ, കോവിഡ് Test നിർബന്ധമായും ഓരോ എംബസ്സികളുടെ കീഴിൽ നടത്തിയിരിക്കണം. നെഗറ്റീവാണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു. കേരളത്തിൽ പ്രശ്നമില്ല, അവിടെ നിയന്ത്രണവിധേയമാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണത്തിന് അതീതമായി രോഗങ്ങൾ മൂർച്ഛിക്കുകയാണ്.പ്രവാസികൾ മറ്റ് സംസ്ഥാനങ്ങളിലുളളവരും ഉണ്ടെന്ന് അങ്ങയെ ഞാൻ ഓർമ്മപ്പെടുത്തുന്നു. ഇതൊക്കെ വേണമെങ്കിൽ മറുപടി അർഹിക്കുന്നില്ലായെന്ന് പറഞ്ഞ് തളളികളയാം എന്നാൽ സത്യം സത്യമല്ലാതെ ആവില്ല സർ.പിന്നെ ഒരു കാര്യം കഴിഞ്ഞ ദിവസം അഞ്ചു വയസ്സുളള ഒരു കുഞ്ഞ് ക്യാൻസർ ബാധിച്ച് മരണപ്പെട്ടു.അടുത്ത വിമാനത്തിൽ ആ കുഞ്ഞിൻെറ മൃതദേഹത്തിനോടപ്പം മാതാപിതാക്കൾക്കും യാത്രാനുമതി ബന്ധപ്പെട്ടവരോട് വിളിച്ച് പറഞ്ഞ് ശരിയാക്കി തരണം. ഇതൊരു അപേക്ഷയാണ്.അങ്ങയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെ നിസ്സാരമായ കാര്യമാണ്.ഒരു ഫോൺ വിളി മതിയാകും.ഒക്കെ ശരിയായി കിട്ടാൻ. അതുവഴി ആ കുടുംബത്തിന് കിട്ടുന്നത് വലിയൊരു കാര്യവും.അവർ ഒരിക്കലും മറക്കില്ല,കാരണം പ്രതീക്ഷ അസ്തമിച്ഛ് നിൽക്കുന്നിടത്താണ്,ഒരു ദെെവ ദൂതനെ പോലെ നമ്മുടെയൊക്കെ സഹായങ്ങൾ അവർക്ക് ലഭിക്കുന്നത്.മരണം വരെ അവരുടെ പ്രാർത്ഥനയിൽ നമ്മൾ ഉണ്ടാകും. അതല്ലേ ഒരു പൊതുപ്രവർത്തകന് വേണ്ടതും.

എന്ന് സനേഹത്തോടെ
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (2 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (2 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (3 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (3 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (3 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (3 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (4 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (5 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (5 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends