Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവര്‍ക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്...' കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍, എം സ്വരാജ് എന്നിവര്‍ സഹായമായപ്പോള്‍ നൂലാമാലകള്‍ മറികടന്ന് ഇറാഖിൽ കുടുങ്ങിയവർ നാട്ടിലേക്ക്

06 JUNE 2020 03:08 PM IST
മലയാളി വാര്‍ത്ത

ഒട്ടനവധി കഠിനപ്രയത്നത്തിന്റെ നാളുകൾ പിന്നിട്ട ഇറാഖില്‍ കുടുങ്ങിയ പ്രവാസികൾ നാട്ടിലേക്ക്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീര്‍ന്നവരും, നഴ്‌സുമാരും അടക്കം നിരവധി മലയാളികള്‍ ആശ്രയം ഒന്നും തന്നെയില്ലാതെ കഴിയുകയായിരുന്നു. എന്നാൽ ഇവര്‍ എല്ലാവരും ഇന്ന് നാടണഞ്ഞിരിക്കുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍, എം സ്വരാജ് എന്നിവര്‍ സഹായമായപ്പോള്‍ നൂലാമാലകള്‍ എല്ലാം അവസാനിച്ച് അവര്‍ നാട്ടിലെത്തിയത് ഏറെ സന്തോഷം നിറഞ്ഞ മനസോടുകൂടിയാണ്. ഇക്കാര്യം വിശദീകരിച്ച് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഇന്നവര്‍ കൂടണയും.. '

ഏറെ സന്തോഷത്തോടെയാണ് ഇതെഴുതുന്നത്. അതുപോലെതന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നതിനും.

ഞാന്‍ ഇതെഴുതുമ്പോള്‍ അവര്‍ ഇറാഖിന്റെ മണ്ണില്‍ നിന്നും പറന്നുയര്‍ന്നിട്ടുണ്ടാകും..

ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനാണ് ശുഭ സുന്ദരമായ പര്യവസാനം ഉണ്ടാകുന്നത്.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'പ്രവാസികള്‍ക്ക് വേണ്ടി ഒരു ദിനം' എന്ന പരിപാടിയില്‍ വെച്ചാണ് ഇപ്പോള്‍ ദുബായിലുള്ള, അഞ്ചല്‍, ചണ്ണപ്പേട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു, ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയ അവസ്ഥ വിവരിച്ചത്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീര്‍ന്നവരും, നഴ്‌സുമാരും അടക്കം നിരവധി മലയാളികള്‍ ആശ്രയമില്ലാതെ കഴിയുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളെ പോലെ പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാനോ, പിന്തുണയ്ക്കാന്‍ പ്രവാസിസംഘടനകള്‍ അസോസിയേഷനുകളോ ഒന്നുമില്ല. മാസങ്ങളായി നാട്ടില്‍ വരാന്‍ ഉള്ള പരിശ്രമം ഒരു വഴിക്കും എത്താതെ നിരാശയില്‍ കഴിയുകയാണ് അവര്‍ എന്ന് അറിയാന്‍ കഴിഞ്ഞു.

പിന്നീട്, ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന ഇറാഖി പൗരന്മാരെ കൊണ്ടുപോകാന്‍ ഇറാഖ് വിമാനം അയക്കുന്നു എന്ന അറിവ് കിട്ടിയപ്പോഴാണ് പരിശ്രമം ആരംഭിക്കുന്നത്. ഇങ്ങോട്ട് വരുന്ന ഫ്‌ലൈറ്റില്‍ ഇന്ത്യക്കാരെ കൊണ്ടുവന്ന് മടങ്ങുംവഴി ഇറാഖി പൗരന്മാരെ കൊണ്ടുപോകാന്‍ കഴിയുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഒരുപാട് നൂലാമാലകള്‍ ആയിരുന്നു.

ഇറാഖിലെ കാര്യങ്ങള്‍ ഗെയ്ത്ത് ഹംസ എന്ന സുഹൃത്ത് ഏറ്റെടുത്തു. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല മന്ത്രാലയങ്ങളുടെയും അനുമതി ആവശ്യമായി വന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം എല്ലാ പിന്തുണയും അറിയിക്കുകയും, അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ ചെയ്തു തരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ, സമയത്തും അസമയത്തും അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴും ഒരു ബുദ്ധിമുട്ടും അദ്ദേഹം കാണിച്ചില്ല.

കാര്യങ്ങള്‍ ഒരു വഴിക്കായി വന്നപ്പോഴാണ് ഗെയ്ത്ത് പറഞ്ഞത്, മലയാളികള്‍ മാത്രമായാല്‍ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്യാനുള്ള എണ്ണം തികയുന്നില്ല. അതുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള 30 പേരെ കൂടി കൊണ്ടുവരാനുള്ള അനുമതി വാങ്ങണമെന്ന്. കാര്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും എന്ന് തോന്നിയെങ്കിലും പരിശ്രമം തുടര്‍ന്നു. വീണ്ടും ഡല്‍ഹിയില്‍ നിന്നും പുതിയ അനുമതികള്‍ വേണ്ടിവന്നു.

എന്തിനും ഏതിനും എനിക്ക് എപ്പോഴും വിളിക്കാവുന്ന പ്രിയപ്പെട്ട ശ്രി ശശി തരൂരിനെ ഇടപെടുത്തി. കാര്യങ്ങള്‍ ഒരു വഴിക്കായി വന്നപ്പോഴാണ് പുതിയ തടസ്സം. തമിഴ്‌നാട്ടില്‍ ഉള്ളവരെ കേരളത്തില്‍ ഇറക്കണം എങ്കില്‍ കേരളത്തിന്റെ NOC വേണം. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വിളിച്ചത് എം സ്വരാജിനെ ആണ്. പൊതുവേ കാര്‍ക്കശ്യ സ്വഭാവം ആണ് സ്വരാജില്‍ നമ്മള്‍ കണ്ടിട്ടുള്ളത് എങ്കിലും, വളരെ ആര്‍ദ്രതയോടെ ആണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടത്. ഉടന്‍തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷം ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വേണ്ട അനുമതികള്‍ ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. അതിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ കഅട നെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും തൊട്ടുപിന്നാലെ അറിയിച്ചു.

കാര്യങ്ങളുടെ പ്രയാസം ഗെയിത്തിനും ബോധ്യപ്പെട്ടു. ഞാന്‍ തിരിച്ച് ഒരു സഹായം ആവശ്യപ്പെട്ടു. അര്‍ഹരായ 30 മലയാളികളെ സൗജന്യമായി കൊണ്ടുവരാന്‍ തയ്യാറാകണം. അപ്പോള്‍ തന്നെ ഗെയിത്ത് അംഗീകരിച്ചു. ഗര്‍ഭിണികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട നിര്‍ധനരായ പ്രവാസികള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കാന്‍ തീരുമാനമായി.

പിന്നീട് ആഴ്ചകളോളം നീണ്ട നിരന്തരമായ കമ്മ്യൂണിക്കേഷനു ശേഷമാണ് ഇറാഖില്‍ നിന്നും ഫ്‌ലൈറ്റ് എന്ന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയത്. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അവര്‍ക്കുവേണ്ടി എല്ലാം ചെയ്തത് ഞാനാണ്. അതുകൊണ്ടുതന്നെ അവരുടെ ചില ഫേസ്ബുക്ക് പോസ്റ്റുകളും, ചില ഓണ്‍ലൈന്‍ വാര്‍ത്തകളും ഒക്കെ ആ നിലയ്ക്ക് വന്നതുകൊണ്ട് കൂടിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യാഥാര്‍ത്ഥ്യം പറയണം എന്ന് തോന്നിയത്. കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് എത്തിച്ചേരാന്‍ സഹായിച്ച സുഹൃത്ത് സന്ദീപ് വാര്യറെ വിസ്മരിക്കുന്നില്ല.

കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവര്‍ക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്ള അഭിമാനവും സന്തോഷവും എനിക്കും.

എല്ലാവര്‍ക്കും നന്ദി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends