Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാലാം ഘട്ടത്തിൽ യുഎഇ ഇല്ല; പ്രവാസി മലയാളികൾ വീണ്ടും ദുരിതത്തിലേക്ക്, യുഎഇ പ്രവാസികളെ പൂർണമായും തഴഞ്ഞു വന്ദേ ഭാരത്, അഷ്‌റഫ് താമരശ്ശേരി വിമർശനവുമായി രംഗത്ത്

07 JUNE 2020 12:01 PM IST
മലയാളി വാര്‍ത്ത

ഏതൊരു രാജ്യത്തിനു മുന്നിലും കരുതലിന്റെ മാതൃകയാകുന്ന രാജ്യമാണ് യുഎഇ. എന്നാൽ കൊറോണ എന്ന മഹാമാരിയുടെ വാർത്തകൾ കേട്ടറിഞ്ഞത് മുതൽ തന്നെ അതിനെതിരെ പൊരുതാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അത് അതിവേഗം പല മേഖലകളെയും തകര്ത്തു. എന്നാൽ തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് മുന്നേറുന്ന വീണ്ടും മാതൃകയാകുന്ന ഒരു ഗൾഫ് രാഷ്ട്രമായി മാറുകയാണ് യുഎഇ ചെയ്യുന്നത്. പ്രവാസികളുടെ പ്രിയപ്പെട്ട മണ്ണായ യുഎഇയിലാണ് ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് നിരവധി മലയാളികളാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തിച്ചേരാൻ ഏറ്റവും കൂടുതൽ പേര് രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന് തന്നെ. എന്നാൽ വന്ദേ ഭാരത് നാലാം ഘട്ടത്തിൽ യുഎഇയെ തഴഞ്ഞുവെന്ന് വ്യക്തമാക്കി രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ;

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ UAE- യെ പൂർണ്ണമായും തഴഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പ്രവാസികളായ ആവശ്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്തത് UAE യിൽ നിന്നാണ്.ഗർഭിണികൾ,പ്രായം ചെന്നവർ, രോഗികൾ,ജോലി നഷ്ടപ്പെട്ടവർ,സന്ദർശ വിസയിൽ ജോലി അന്വേഷിച്ച് വന്നവർ, ബന്ധു,മിത്രാദികൾ മരണപ്പെട്ടവർ, തുടങ്ങിയവരുടെ നീണ്ടനിര ഇവിടെ അവസാനിച്ചിട്ടില്ല.വന്ദേ ഭാരത് മിഷൻെറ വിമാനങ്ങൾ നാട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും പ്രവാസികൾ പോകാതെ വരുകയാണെങ്കിൽ ആ ഒഴിവിലേക്ക് കയറികൂടാനുളള പ്രതീക്ഷയുമായി എയർപോർട്ടിൽ വന്നിട്ട് മടങ്ങിപോകുന്ന പ്രവാസികൾ ഒട്ടനവധി പേരാണ്.ഒരു ഹാൻ്റ് ബാഗുമായി ഓരോ ദിവസവും പ്രതീക്ഷകളോടെ Airport ൽ എത്തി നാട്ടിൽ പോകാൻ സാധിക്കാതെ വീണ്ടും അതേ മുറിയിലേക്ക് തിരിച്ച് പോകുന്നവരുടെ മനോവേദന ഒന്ന് ഓർത്ത് നോക്കു.അസഹനീയം തന്നെയാണ്.

എംബസ്സികളിൽ നിന്നും വരുന്ന ഫോണിൻെറ വിളികാത്ത് മുറികളിൽ ഒതുങ്ങി കഴിയുന്ന പ്രവാസികളുടെ എണ്ണവും ഒരുപാടാണ്.അത്യാവശ്യമായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. അതിന് കേന്ദ്ര കേരള സർക്കാരുകൾ ഉടൻ തന്നെ തീരുമാനമെടുക്കണം.എണ്ണത്തിൻെറ കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളായ മലയാളികളുളളത് UAE യിൽ നിന്നാണ്.അതിനാൽ വന്ദേ ഭാരത് മിഷൻെറ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചേ മതിയാകു. പ്രവാസികളുടെ മടക്കയാത്ര അനാവശ്യമായി നീട്ടി കൊണ്ട് പോവുകയാണ്.അതിൻെറ കാരണമാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഈ അനിശ്ചിതാവസ്ഥ നീളുകയാണെങ്കിൽ ഈ വർഷം ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഈ വർഷം നാടണയാൻ കഴിയില്ല.ഇതുവഴി എന്ത് നേട്ടമാണ് കേന്ദ്ര കേരള സർക്കാരുകൾക്ക് കിട്ടുക,എന്തിന് വേണ്ടിയാണ്.എന്ന് അറിയില്ല,ഇനി പ്രവാസികൾ കൂടുതൽ നാട്ടിൽ വന്നാൽ സാമൂഹിക വ്യാപനം ഉണ്ടാകുമെന്നാണെങ്കിൽ,അതിനേറെ സാധ്യതയുളള പലകാര്യത്തിനും നമ്മുടെ രാജ്യം ഇളവ് നൽകി കഴിഞ്ഞു.

അതൊക്കെ എണ്ണി പറഞ്ഞ് ഒരു വിവാദത്തിന് ഞാനില്ല, ഇവിടെ നിന്നും മടങ്ങി വരാൻ ആവശ്യക്കാരായ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക.വന്ദേ ഭാരത് മിഷൻെറ കൂടുതൽ വിമാനങ്ങൾ UAE യിലേക്ക് അനുവദിക്കുക.ഇത്രയും മാത്രമെ ഇപ്പോൾ ആവശ്യപ്പെടുന്നുളളു.നിങ്ങൾ രാഷ്ട്രീയക്കാർ ഒരുമ്മിച്ച് നിന്നാൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും നാടണയാൻ കഴിയും. അതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇറാക്കിൽ കുടുങ്ങിയ മലയാളികൾ നാട്ടിലെത്തിയത്.അവിടെ ബി.ജെ.പി യും കോൺഗ്രസ്സും,കമ്മ്യുണിസ്റ്റും ഒരുമ്മിച്ച് നിന്നപ്പോൾ സഫലമായത് ഇറാക്കിൽ കുടുങ്ങിയ പ്രവാസി മലയാളികളുടെ നാട്ടിലേക്ക് മടങ്ങാനുളള സ്വപ്നമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (2 minutes ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (7 minutes ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (10 minutes ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (15 minutes ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (23 minutes ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (6 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (6 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (6 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (7 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (7 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (7 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (7 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (7 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (7 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (8 hours ago)

Malayali Vartha Recommends