സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു...ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇതുവരെ 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തി

സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇതുവരെ 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തി
യു.എ.ഇ.യിൽ 1288 പേർകൂടി രോഗമുക്തി നേടിയിട്ടുണ്ട് . ആകെ രോഗമുക്തർ ഇതോടെ 43,570. പുതുതായി 532 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 53,577. ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 328 ആയി.......
കുവൈത്തിൽ മൂന്നുപേരാണ് പുതുതായി രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 382. 833 പേരിൽക്കൂടി രോഗം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ആകെ രോഗികൾ 52,840 ആയി...
കോവിഡ് ബാധിച്ച് ഖത്തറിൽ നാലുപേർകൂടി മരിച്ചു. 557 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 142. ആകെ രോഗികൾ 1,02110. അതേസമയം, 1165 പേർകൂടി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 97272 ആയി ഉയർന്നു.......
ഒമാനിൽ 1518 പേരിലാണ് കോവിഡ് റിപ്പോർട്ടുചെയ്തത്. ആകെ രോഗബാധിതർ 51,725. മൂന്നുപേർകൂടി മരിച്ചതോടെ ആകെ മരണം 236 ആയി. ഇവിടെ രോഗമുക്തരുടെ എണ്ണം 33,021 ആണ്. ..
ബഹ്‌റൈനിൽ 610 പേരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവിടെ രോഗമുക്തരുടെ എണ്ണം 26,073 ആണ്. 4760 പേരാണ് ചികിത്സയിലുള്ളത്.......
ഇതിനിടെ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് വരുന്നവർ യാത്രയ്ക്കുമുൻപ് കോവിഡ്-19 ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻ വക്താവ് അറിയിച്ചു.....
ഇന്ത്യ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാൻ, പാകിസ്താൻ, ഫിലിപ്പീൻസ്, റഷ്യ, ടാൻസാനിയ, അമേരിക്ക എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
https://www.facebook.com/Malayalivartha