പ്രവാസി മലയാളികൾക്ക് ഉടനടി വിലക്ക്; ദുബായിലേക്ക് മടങ്ങാൻ എത്തിയവർക്ക് വിലക്കിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ്, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് നടന്നത് വലിയ പ്രതിഷേധം

കൊറോണ വ്യാപനം തീർത്ത അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഏറെ കൊടുക്കുകയാണ്. അടിക്കടി മാറുന്ന നയങ്ങളിൽ ഉഴലുകയാണ് പ്രവാസികൾ. കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനത്തില്‍ നിരവധിപ്പേര്‍ യാത്ര ചെയ്യാനാകാതെ വലഞ്ഞു. കരിപ്പൂരില്‍ നിന്ന് ഇന്നലെ രാത്രി ദുബായിലേക്ക് പോയ സ്‍പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെയാണ് കയറ്റാതെ പറന്നുയർന്നത് . ഇതേ തുടര്‍ന്ന് 110 യാത്രക്കാര്‍ വിമാനത്താവളത്തില്‍ തന്നെ കുടുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമടക്കം യാത്ര ചെയ്യേണ്ട നിരവധിപ്പേരുടെ യാത്ര മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത് തന്നെ.
അതേസമയം കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലം അംഗീകരിക്കില്ലെന്നാണ് ദുബായ് അധികൃതര്‍ വിമാനക്കമ്പനികളെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ലാബുകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തിയ യാത്രക്കാരന് അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതാണ് വിലക്കിന് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിവരം.
അതോടൊപ്പം തന്നെ തങ്ങളുടെ ഫ്രാഞ്ചൈസി എടുത്ത മറ്റൊരു ലാബ്, പരിശോധനാ ഫലം എഡിറ്റ് ചെയ്ത് നല്‍കിയതാണ് നടപടിക്ക് കാരണമായതെന്ന് മൈക്രോ ഹെല്‍ത്ത് ലാബ് അധികൃതര്‍ പറഞ്ഞത്. ഇതേതുടർന്ന് വളാഞ്ചേരിയിലുള്ള ഈ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
കൊവിഡ് രോഗബാധിതരെ വിമാനത്തില്‍ കൊണ്ടുവന്നെന്ന കാരണം ചൂണ്ടിക്കാട്ടി നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ദുബായ് അധികൃതര്‍ നടപടി സ്വീകരിക്കുകയുണ്ടായി. വിമാന സര്‍വീസുകള്‍ വിലക്കിയെങ്കിലും പിന്നീട് വിലക്ക് നീക്കി സര്‍വീസുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയ ലാബുകളെ വിലക്കിക്കൊണ്ട് ദുബായ് അധികൃതര്‍ പ്രത്യേക അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha