സൗദിയില്‍ വീടിന് തീപ്പിടിച്ച് ചങ്ങലയിൽ ബന്ധിക്കപ്പെട്ട മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു

സൗദി അറേബ്യയിൽ നിന്നാണ് ഏറെ ദുഃഖകരമായ വാർത്ത പുറത്തു വന്നത്. സ്വന്തം വീട്ടിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന മൂന്നു കുട്ടികൾ വീടിനു തീ പിടിച്ചതിനെ തുടർന്ന് വെന്തു മരിച്ചു എന്ന ഏറെ ദുഃഖകരമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്
സൗദി അറേബ്യയില്‍ ജിസാനില്‍ ആണ് വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്ത് മരിച്ചത് . വീട്ടിൽ ഉണ്ടായിരുന്ന മാറ്റ് നാല് പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട് . മൂന്നിനും എട്ടിനുമിടയില്‍ പ്രായമുള്ള രണ്ട് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. മരണപ്പെട്ട മൂന്നു കുട്ടികളും ചങ്ങലകളിൽ ബന്ധിച്ച അവസ്ഥയിലാണ് കണ്ടെത്തിയത് എന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു....
അബൂഅരീശിലെ കിങ് ഫൈസല്‍ റോഡിന് സമീപത്തുള്ള വീട്ടിലായിരുന്നു അപകടം നടന്നത് . സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ക്കും മാതാവിനുമാണ് പരിക്കേറ്റത്.
മരണപ്പെട്ട മൂന്ന് കുട്ടികൾക്കും മാനസിക പ്രശ്‍നങ്ങളുണ്ടായിരുന്നു എന്നും കുട്ടികള്‍ വീടിന് പുറത്തുപോകുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്നുമാണ് കുട്ടികളുടെ അച്ഛന്റെ മൊഴി. എന്നാൽ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha